സ്വന്തം ലേഖകന്‍: സച്ചിന്‍, മോഡി, അമിതാഭ് ബച്ചന്‍ എന്നിവരുടെ മെഴുകു പ്രതിമകളുമായി മാഡം തുസ്സാഡ്‌സ് ഡല്‍ഹിയിലേക്ക്. അന്താരാഷ്ട്ര മെഴുകു മ്യൂസിയമായ മാഡം തുസ്സാഡ്‌സ് തങ്ങളുടെ 22 മത്തെ ശാഖ അടുത്ത വര്‍ഷം പകുതിയോടെ ന്യൂഡല്‍ഹിയിലെ കോണാട്ട് പ്‌ളേസിലെ റീഗല്‍ സിനിമയില്‍ തുറക്കും.
നരേന്ദ്രമോഡി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, കിം കര്‍ദാഷിയാന്‍ തുടങ്ങി നാട്ടിലെയും വിദേശത്തെയും പ്രമുഖരുടെ മെഴുകു പ്രതിമകള്‍ ഡല്‍ഹി തുസ്സാഡ്‌സില്‍ ഉണ്ടാകും. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനി മെര്‍ലിന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് മാഡം തുസ്സാഡ്‌സ് നടത്തുന്നത്. മഹാത്മാഗാന്ധി, നരേന്ദ്രമോഡി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യാറായി എന്നിവരുടെ പ്രതിമകളുള്ള ലണ്ടനിലെ തുസ്സാഡ്‌സ് മെഴുക് മ്യുസിയം ലോക പ്രശസ്തമാണ്.
2000 ല്‍ അമിതാഭ് ബച്ചനായിരുന്നു മ്യൂസിയത്തില്‍ മെഴുകുപ്രതിമയായി കയറിയ ആദ്യ ഇന്ത്യാക്കാരന്‍. അന്നു മുതല്‍ മ്യൂസിയത്തോട് ഇന്ത്യാക്കാര്‍ കാട്ടുന്ന താല്‍പ്പര്യം കണ്ടതാണ്. ഇനി അവര്‍ക്ക് അവരുടെ തലസ്ഥാനത്ത് ഇത് സ്ഥിരമായി അനുഭവിക്കാനാകും. ഡല്‍ഹിക്ക് തികച്ചും അനുയോജ്യമായ രീതിയിലായിരിക്കും മ്യുസിയമെന്നും മെര്‍ലിന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ഇന്ത്യന്‍ വിഭാഗം ഉറപ്പുനല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല