സ്വന്തം ലേഖകന്‍: നടന്‍ ആര്‍. മാധവന്റെയും സരിത ബിര്‍ജെയുടെയും 20ാം വിവാഹ വാര്‍ഷികമാണിന്ന്. സരിതയ്‌ക്കൊപ്പമുള്ള ചിത്രം മാധവന്‍ പോസ്റ്റ് ചെയ്ത മാധവന്‍ വിവാഹവാര്‍ഷികത്തിന്റെ വിശേഷം പങ്കുവച്ചു.
‘നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്‌നേഹത്തിന് ഞാന്‍ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ. നിന്നോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍’ മാധവന്‍ കുറിച്ചു.
വ്യക്തിത്വ വികസന പരിശീലനം നല്‍കി കൊണ്ടിരിക്കുന്ന സമയത്ത് 1991 ലാണ് മാധവന്‍ സരിതയെ പരിചയപ്പെടുന്നത്. എയര്‍ഹോസ്റ്റസാകാനുള്ള പരിശീലനത്തിലായിരുന്നു സരിത. പരിചയം പിന്നീട് പ്രണയമായി. 1999 ല്‍ മാധവന്‍ സരിതയെ വിവാഹം കഴിച്ചു. മാധവന്റെ ചില ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ഇവര്‍ക്ക് കുഞ്ഞു പിറന്നു. വേദാന്ത് എന്നാണ് മകന്റെ പേര്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരമാണ് വേദാന്ത്. ഡല്‍ഹിയില്‍ നടന്ന അറുപത്തിനാലാമത് എസ് ജി എഫ് ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ വേദാന്ത് സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
സിനിമയിലേക്കുള്ള മാധവന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കാനഡയിലെ പഠനത്തിന് ശേഷം മാധവന്‍ ഇലക്ട്രോണിക്‌സില്‍ ബിരുദമെടുത്തു. പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന്‍ ഒരുകാലത്ത് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എന്‍.സി.സി കാഡറ്റുകളിലൊരാളായിരുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ആര്‍മി, റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടാനായി. അന്ന് എയര്‍ഫോഴ്‌സില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും വയസ്സ് കൂടിയ കാരണത്താല്‍ മാധവന് അവസരം നഷ്ടപ്പെട്ടു. പിന്നീട് പബ്ലിക് സ്പീക്കിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ മാധവന്‍ വ്യക്തിത്വ വികസന പരിപാടികളില്‍ പരിശീലകനായെത്തി. പബ്ലിക് സ്പീക്കിങ്ങില്‍ ഇന്ത്യയില്‍ ചാമ്പ്യനായ മാധവന്‍ ജപ്പാനില്‍ നടന്ന യങ് ബിസിനസ്‌മെന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
1994 മുതല്‍ മോഡലിങ്ങില്‍ ശ്രമിക്കുന്നുണ്ടായിരുന്നു മാധവന്‍. അതിനായി ധാരാളം മോഡലിങ് ഏജന്‍സികളെ സമീപിച്ചിരുന്നു. 1996 ല്‍ സന്തോഷ് ശിവന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച മാധവന്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിന്റെ ഓഡീഷന് പോയി. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഇരുവരില്‍ പ്രകാശ് രാജ് അഭിനയിച്ച തമിഴ്‌ശെല്‍വന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മാധവനെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല