സ്വന്തം ലേഖകന്‍: മദീന ചാവേര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവാചകപ്പള്ളി സ്ഥിതി ചെയ്യുന്ന മദീനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സൗദി പൗരനായ നയീര്‍ മുസ്‌ലിം ഹമദാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നെന്നും സൗദി അധികൃതര്‍ വെളിപ്പെടുത്തി.
ഷിയാകള്‍ക്കു പ്രാമുഖ്യമുള്ള ഖാത്തിഫ് നഗരത്തിലെ ഷിയാ മോസ്‌കിനു സമീപമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അബ്ദുള്‍റഹ്മാന്‍ അല്‍ ഖമര്‍(23), ഇബ്രാഹിം അല്‍ ഖമര്‍(20), അബ്ദുല്‍ കരീം അല്‍ഹുസ്‌നി(20) എന്നിവരാണ് പിടിയിലായത്. എന്നാല്‍ ഇവരുടെ പൗരത്വത്തെ സംബന്ധിച്ച് അവ്യക്തത തുടരുകയാണെന്നും സൗദി അധികൃതര്‍ അറിയിച്ചു.
ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം തിങ്കളാഴ്ച പൊട്ടിത്തെറിച്ച ചാവേര്‍ ഭടന്‍ പാക് സ്വദേശിയാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റാണ് സ്‌ഫോടനങ്ങള്‍ക്ക് പുറകിലെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല