1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2016

അനീഷ് ജോണ്‍: ടോണ്‍ടണ്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച മലയാളത്തിന്റെ മഹത്വം വിളിച്ചോതിയ പരിപാടിയായി ടോണ്‍ ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മധുരം മലയാളംപ്രകൃതി രമണീയമായ ചുറ്റുപാടില്‍ Cheddon Ftizpain Memorial Hall യില്‍ 06/11/2016 വൈകിട്ട് 4.30 ന് നടന്ന പ്രൗഢഗംഭീരായ ആഘോഷങ്ങള്‍ ആരംഭിച്ചത് ആവേശകരമായ ശിങ്കാരിമേളത്തോടെയാണ്. TMA Secretary ശ്രീ ബോബി ചാക്കോ ,ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്തശേഷം, ടി എം എ പ്രസിഡന്റ് Dr അജിത് Kandoran ‘മധുരം മലയാളം’ എന്ന വര്‍ണാഭമായ പരിപാടിക്ക് തിരികൊളുത്തി . പരിപാടിയില്‍ സന്നിഹിതാരായിരുന്ന മാതാപിതാക്കളുടെ സാന്നിധ്യം ഉല്‍ഘാടന പരിപാടി ഐശ്വര്യ സമ്പൂര്ണമാക്കി മാറ്റി. തുടര്‍ന്ന് TMA Treasurer ശ്രീ അനില്‍ ജോര്‍ജ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ തന്നെ നദി രേഖപ്പെടുത്തി. പരിപാടിയുടെ Coordinator ശ്രീ Jetheesh Panicker മലയാള ഭാഷ ,സംസ്‌കാരം എന്ന വിഷയത്തില്‍ നടത്തിയ സംവാദം ഏറെ വിജ്ഞാനപ്രദവും ശ്രദ്ധ ആകര്‍ഷിക്കുന്നതുമായിരുന്നു. കേരളത്തിന്റെ തനതു കലയായ ‘കഥകളി ‘ ടോണ്‍ടണ്ണില്‍ ല്‍ ആദ്യമായ് അവതരിപ്പിച്ചപ്പോള്‍ മുതിര്‍ന്നവര്‍ക്കും കുരുന്നുകള്‍ക്കും മറക്കാനാവാത്ത ഒരനുഭൂതി ആയിമാറി.കല്യാണ സൗഗന്ധികം എന്ന കഥ അവതരിപ്പിച്ച ശ്രീ വിനീത് V പിള്ളൈ ,Taunton മലയാളികളുടെ ഹൃദയത്തിലിടം നേടി എന്നതില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ Friends Melodies ഇന്റെ ഭാഗമായി മണിമുത്തു പോലെ കോര്‍ത്തിണക്കിയ പഴയ malayala ഗാനങ്ങള്‍ ഏവരുടെയും അംഗീകാരത്തിനിടയായി. മലയാളം മാത്രം സംസാരിക്കുക എന്ന ശ്രദ്ധയാകര്‍ഷിച്ച പരിപാടി സംഘടിപ്പിച്ച ശ്രീ സോജന്‍ ജോണ്‍ & ശ്രീ സജില്‍ ടോം എന്നിവര്‍, ഏവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ആവേശോജ്വല മായ നിമിഷങ്ങള്‍ TMA കുടുംബാംഗങ്ങള്‍ക്ക് സമ്മാനിച്ചു.

ഈ പരിപാടിയുടെ വിധികര്‍ത്താക്കള്‍ എന്ന നിലയില്‍ ശ്രീ Dennis V Jose & Mr Jetheesh Panicker എന്നിവരുടെ നിക്ഷ്പക്ഷമായ വിധി നിര്‍ണ്ണയപ്രകാരം Mrs Sumi Mathews ‘മലയാളം മാത്രം’ എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.Mrs Della Anil , Mrs Alice Chacko എന്നിവര്‍ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങള്‍ കൈക്കലാക്കി.

മത്സരാര്‍ത്ഥികള്‍ വരുത്തുന്ന തെറ്റുകള്‍ കണ്ടുപിടിക്കുന്ന വിഭാഗത്തില്‍ ശ്രീ Josemon Sunny , Mrs Jeena Panicker കൂടാതെ Mrs Lousey Shrine എന്നിവരും പുരസ്‌കാരത്തിനര്ഹരായി. പിന്നീട് നടന്ന Lucky Draw യില്‍ വിജയിച്ച Sovin Stephen& Jincy Sovin കുടുംബത്തിനും TMA Secretary സമ്മാനദാനം നടത്തി.

‘മധുരം മലയാളം’ എന്ന ഈ പരിപാടിയില്‍ അവതാരിക എന്നനിലയില്‍ അവതരണ രീതി കൊണ്ടും,ഭാഷ വൈധക്ദ്യം കൊണ്ടും Mrs Mary Annet Jimmy ഏവരുടെയും മനം കവര്‍ന്നു .പിന്നീടുണ്ടായിരുന്ന ‘സ്‌നേഹവിരുന്നില്‍’ തട്ടുകട മോഡലില്‍ മസാല ദോശയും,നാടന്‍ കപ്പബിര്യാണിയും നല്‍കിയത് ഏവരിലും സംതൃപ്തി ഉളവാക്കി എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടു. ഫുഡ് committee യുടെ ചുമതല വഹിച്ച Mrs ജിജി ഷിബു നൊപ്പം ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരെയും ടീമാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

ഇതിനു പിന്നില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിക്കുന്നതായി കമ്മറ്റി അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.