ഇന്ത്യന്‍ സ്ത്രീ സൌന്ദര്യത്തിന്റെ ശാലീനതയായി മാധുരി ദീക്ഷിതിനെ കാണുന്നവര്‍ നിരവധിയാണ്. സൌന്ദര്യം കൊണ്ട് അത്രയേറെ ആരാധക ഹൃദയങ്ങനെ കീഴടക്കിയ മാധുരിയെ മെഴുകുരൂപത്തില്‍ ഇനി ബ്രിട്ടനില്‍ കാണാം. ലണ്ടനിലെ മാഡം ടുസാഡ്സ് മ്യൂസിയത്തില്‍ ആണ് ബോളിവുഡിലെ സൌന്ദര്യധാമമായ നാല്‍പ്പത്തിയഞ്ചുകാരി മാധുരി ദീക്ഷിതിന്റെ മെഴുക പ്രതിമ സ്ഥാനം പിടിക്കുന്നത്.
മാധുരിയുടെ മെഴുകില്‍ തീര്‍ത്ത പ്രതിമയില്‍ അണിയിക്കുന്ന സാരി ഒരുക്കുന്നത് മനീഷ് മല്‍ഹോത്ര എന്ന വസ്ത്രാലങ്കാര വിദഗ്നാണ്. ഏകദേശം 1,22 കോടിയോളം രൂപ ചെലവുചെയതു നിര്‍മിക്കുന്ന സുന്ദരപ്രതിമ അടുത്ത മാര്‍ച്ചോടെ മ്യൂസിയത്തില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുന്‍പ് അന്തരിച്ച വിശ്വപ്രസിദ്ധ ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ നിറക്കൂട്ടുകളില്‍ ചാലിച്ച പ്രതിരൂപമാവാന്‍ മോഹിച്ച് മാധുരി ദീക്ഷിത് സ്ത്രീസൌന്ദര്യത്തിന്റെ മുഴുരൂപം പൂര്‍ണ്ണനഗ്നയാക്കി പോസ് ചെയ്തത് ബോളിവുഡില്‍ മാത്രമല്ല ലോകമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ഡോ. ശ്രീറാം മാധവാണ് മാധുരിയുടെ ഭര്‍ത്താവ്. രണ്ടു മക്കളുണ്ട് ഇവര്‍ക്ക്. കുറെക്കാലം വിദേശത്തായിരുന്നു വാസമെങ്കിലും ഇപ്പോള്‍ മുംബെയിലാണ് താമസം.
നിലവില്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യറായ്, ഷാരൂഖ് ഖാന്‍, ഋത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ മെഴുകു പ്രതിമകള്‍ ഈ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ബോളിവുഡ് സുന്ദരി കരീന കപൂറാണ് മാഡം ടുസാഡ്സില്‍ ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ച ഇന്ത്യന്‍ വനിത. എന്തായാലും മാധുരി കൂടി സ്ഥാനം പിടിക്കുന്നതോട് കൂടി ഇന്ത്യന്‍ പങ്കാളിത്തം മ്യൂസിയത്തില്‍ ഒന്നുകൂടി കൂടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല