സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ശിവക്ഷേത്രം സംരക്ഷിക്കുന്ന മുസ്ലീം പുരോഹിതന്‍ ശ്രദ്ധേയനാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖാന്ദ്വയിലെ ശിവക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കാണ് മുഹമ്മദ് സാഹിര്‍ എന്ന മുസ്ലീം പുരോഹിതന്‍ കൗതുകക്കാഴ്ചയാകുന്നത്. സമീപത്തുള്ള മുസ്ലിം ദര്‍ഗയും പരിപാലിക്കുന്നത് മുഹമ്മദ് സാഹിറാണ്.
മതത്തിന്റെ പേരില്‍ പരസ്പരം കടിച്ചുകീറിന്നവരുടെ കാലത്ത് മുസ്ലിം ദര്‍ഗയും ശിവക്ഷേത്രവും ഒരുപോലെ പരിപാലിക്കുന്ന മുഹമ്മദ് സാഹിര്‍ ശ്രദ്ധേയനാകുന്നത്. ശിവ ക്ഷേത്രം വൃത്തിയാക്കുന്നതും ചുറ്റമ്പലം മുതല്‍ ശ്രീകോവിലും ശിവലിംഗവും പരിപാലിക്കുന്നതുമെല്ലാം ഇദ്ദഹമാണ്. ദൈവം ഒന്നയുള്ളൂ എന്നും പല പേരുകളില്‍ വിളിക്കുക മാത്രമാണെന്നുമാണ് സാഹിറിനെ നിലപാട്.
അസിര്‍ഗഢിനടുത്തുള്ള ബുര്‍ഹാന്‍പൂര്‍ നിവാസിയാണ് ഇദ്ദേഹം. കഴിഞ്ഞ ആറു വര്‍ഷമായി പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ചരിത്ര പ്രസിദ്ധമായ ശിവക്ഷേത്രം പരിപാലിക്കുന്നത് ഇദ്ദേഹമാണ്. ഇവിടത്തെ കെയര്‍ ടേക്കര്‍ ജോലി ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് തനിക്കു കൈവന്ന ബഹുമതി ആയാണ് ഈ നാല്‍പതുകാരന്‍ കരുതുന്നത്.
ഇവിടെ പുരോഹിതന്‍ ഇല്ലാത്തതിനാല്‍, ആരാധനക്കായി എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ഈ മുസ്ലിം പുരോഹിതനാണ്. സമീപത്തു തന്നെയുള്ള പുരാവസ്തു വകുപ്പിനു കീഴിലുള്ള ദുര്‍ഗാ ക്ഷേത്രത്തിന്റെ പരിപാലനവും മുഹമ്മദ് സഹീറിനു തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല