സ്വന്തം ലേഖകന്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയോട് ദയാവധത്തിന് അനുമതി തേടി അമ്പതോളം ദളിത് കുടുംബങ്ങള്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ദളിത് കുടുംബങ്ങള്‍ ദയാവധത്തിന് അപേക്ഷ നല്‍കിയത്.
പതിനഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഭൂവുടമകളുടെ ഗുണ്ടകള്‍ തട്ടിയെടുത്തു. തങ്ങള്‍ക്ക് ഇപ്പോള്‍ താമസിക്കാന്‍ ഭൂമിയില്ലെന്നും അതിനാല്‍ ദയാവധം അനുവദിക്കണമെന്നുമാണ് ദളിതരുടെ ആവശ്യം.
കയ്യൂക്കും അധികാരവുമുള്ളവര്‍ ഭൂമി തട്ടിയെടുത്തതിനാല്‍ തങ്ങളെ മരിക്കാനെങ്കിലും അനുവദിക്കണമെന്ന് രാഷ്ട്രീയ ദളിത് ചേതന എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജസ്വന്ത് സിംഗ് പറഞ്ഞു.
അതേസമയം ഇങ്ങനൊരു പരാതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. അപേക്ഷ വന്നാല്‍ പരിശോധിക്കുമെന്നും സീഹോര്‍ ജില്ലാ കളക്ടര്‍ സുധാം കാദേ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല