1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2015

ബ്രിറ്റ് വേദിയില്‍ പുരസ്‌കാര ചടങ്ങിനിടയില്‍ മലര്‍ന്നടിച്ചു വീണത് ഒരു ദുസ്വപ്നം പോലെയായിരുന്നു എന്ന് ഗായിക മഡോണ വെളിപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തന്റെ താളം നഷ്ടപ്പെട്ടെന്നും പരിപാടി അലങ്കോലമായെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 14 ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ദി ജോനാഥന്‍ റോസ് ഷോ യുടെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ പുതിയ ഗാനമായ ലിവിംഗ് ഫോര്‍ ലൗവ് ബ്രിറ്റ് പുരസ്‌കാര വേദിയില്‍ അവതരിക്കുമ്പോഴാണ് മഡോണ വീണത്. തന്റെ ഉടുപ്പിലെ ഒരു തൊപ്പി ഊരി മാറ്റുന്നതിടെയാണ് മഡോണക്ക് അടിതെറ്റിയത്. സംഭവം നിമിഷങ്ങള്‍ക്കകം ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയയും വഴി ലോകം മുഴുവന്‍ പരക്കുകയും ചെയ്തു.

പുതിയ ഗാനത്തിന്റെ വരികളില്‍ ഒരു വീഴ്ചയെ പറ്റി സൂചനയുള്ളതിനാല്‍ വേദിയിലെ വീഴ്ച മഡോണ്‍ മനപൂര്‍വം ചെയ്തതാണെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം മഡോണ നിഷേധിച്ചു. താന്‍ ഇനിയൊരിക്കലും അത്തരം വരികള്‍ എഴുതില്ലെന്നും പ്രപഞ്ചം തന്നെ ആ വീഴ്ചയിലൂടെ ഒരു പാഠം പഠിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.