വ്യത്യസ്തമായ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ സൂര്യയെത്തുന്നു.
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘മാട്‌റാന്‍’ എന്ന ചിത്രത്തിലാണ് സൂര്യയുടെ പുതിയ വേഷപ്പകര്‍ച്ച. ചിത്രത്തില്‍ സയാമീസ് ഇരട്ടയായാണ് സൂര്യയെത്തുന്നത്.
കാജള്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്. ഇഷ ഷെര്‍വാണി, വിവേക് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഹോളിവുഡിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായിരുന്ന അവതാര്‍, ജുറാസിക് പാര്‍ക് സീരീസ്, ഏലിയന്‍ ,ടെര്‍മിനേറ്റര്‍ സീരീസ് ചിത്രീകരിച്ച് പ്രശസ്തമായ സ്റ്റാണ്‍ വിന്‍സ്റ്റണ്‍ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച തമിഴ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റഷ്യയിലാണ് ചിത്രത്തിന്റെ പകുതി ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
അയന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം കെ.വി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാട്‌റാന്‍.
നേരത്തെ ‘വേല്‍’, ‘വാരണം ആയിരം’, ‘പേരഴകന്‍’ എന്നീ ചിത്രങ്ങളില്‍ സൂര്യ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല