1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2015

സ്വന്തം ലേഖകന്‍: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് അണ്ടിക്കോടുള്ള വി.കെ ഹയ്യാത്തുല്‍ ഇസ്ലാം മദ്രസിലെ അധ്യാപകന്‍ ഷമീര്‍ അഷ്ഹരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയാണ് ഷമീര്‍ അഷ്ഹരി.

മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്ന് കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത് വിവാദമായതിനു തൊട്ടു പിന്നാലെയാണ് പുതിയ പീഡന വാര്‍ത്ത. 30 വയസുള്ള മദ്രസ അധ്യാപകനായ ഷമീര്‍ എട്ടും ആറും വയസുള്ള പെണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്.

പീഡനം നടന്ന വിവരം കുട്ടികള്‍ മാതാപിതാക്കളോട് പറയുകയും കൂട്ടത്തിലെ എട്ടുവയസുകാരിയുടെ മാതാവ് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഒട്ടേറെ തവണ പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

പെണ്‍കുട്ടികളെ ലൈംഗിക അതിക്രത്തിനിരയാക്കിയെന്ന പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. എലത്തൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. മദ്രസകളില്‍ പീഡനം നടക്കുന്നുവെന്ന ആരോപണവുമായി ഒട്ടേറെ പേര്‍ മുന്‍പ് രംഗത്തുവന്നിരുന്നു. എന്നാല്‍, ഇതിനെ നിഷേധിച്ചു കൊണ്ടാണ് കാന്തപുരം പ്രതികരിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ തെളിയിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.