1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2015

മാഗി ന്യൂഡില്‍സിനെതിരെയുള്ള കേസില്‍ അകപ്പെട്ട ബോളിവുഡ് നടി മാധുരി ദീക്ഷിത് തനിക്കെതിരെ ഉയര്‍ന്ന വിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു മാധുരിയുടെ പ്രതികരണം. മാഗി നിര്‍മ്മാതക്കളായ നെസ്‌ലേയുടെ അധികൃതരുമായ് താന്‍ കൂടികാഴ്ച്ച നടത്തിയെന്നും മാഗി നിര്‍മ്മാണത്തില്‍ ഒരു തരത്തിലുള്ള ഗുണമേന്മാകുറവും ഇല്ലെന്ന് അവര്‍ ഉറപ്പു നല്‍കിയെന്നും മാധുരി ട്വീറ്ററിലൂടെ അറിയിച്ചു.


നെസ്‌ലേ ഇറക്കുന്ന 2 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന നൂഡില്‍സിന്റെ ഗുണമേന്മ വ്യക്തമാകുവാന്‍ ആവശ്യപ്പെട്ട് ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിസിസ്‌ട്രേഷന്‍ മാധുരിക്ക് നോട്ടീസ് അയച്ചിരുന്നു. മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച മാധുരി 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നായിരുന്നു നോട്ടീസ്. ഇതിനെതിരെയുള്ള മാധുരിയുടെ ആദ്യത്തെ പ്രതികരണമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.