സ്വന്തം ലേഖകന്‍: നിരോധനം നീങ്ങി, മാഗി രണ്ടു മിനിട്ട് നൂഡില്‍സ് വീണ്ടും വിപണിയില്‍. അഞ്ച് മാസത്തിലേറെ നീണ്ടുനിന്ന നിരോധനത്തിനൊടുവിലാണ് മാഗി നൂഡില്‍സ് വിപണിയിലെത്തുന്നത്. ഇകൊമേഴ്‌സ് വഴിയുള്ള വില്പനയ്ക്ക് സ്‌നാപ്ഡീലുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് മാഗിയുടെ രണ്ടാം വരവ്.
നിരോധനം നിലനില്‍ക്കുന്നതിനാല്‍ എട്ട് സംസ്ഥാനങ്ങളില്‍ ഇനിയും മാഗി ലഭ്യമാകില്ല. അതേസമയം, നിരോധനം നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ വിവിധ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് മാഗിക്ക് വീണ്ടും വിപണിയിലെത്താനായത്.
രാജ്യത്തെ മൂന്ന് ലബോറട്ടറികളില്‍ പരിശോധന നടത്തി സുരക്ഷിതമാണെന്ന് തെളിയിച്ചാല്‍ വീണ്ടും വിപണിയിലിറക്കാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം നടത്തിയ പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതായി കണ്ടെത്തിത്.
കഴിഞ്ഞ ജൂണിലാണ് നെസ്ലെ ഇന്ത്യയുടെ ഉത്പന്നമായ മാഗി നൂഡില്‍സില്‍ ഈയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത് നിരോധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല