യുകെ കലാകാരന്‍മാര്‍ക്ക് മാജിക് പഠിക്കാന്‍ അവസരമൊരുക്കുന്നു.യുകെയിഅറിയപ്പെടുന്ന മജീഷ്യന്‍ മാര്‍വിന്‍ ബിനോ മാഞ്ചസ്റ്ററിന്റെ നേതൃത്വത്തിലാണ് ഒരു ക്രാഷ് കോഴ്‌സ് ജൂണ്‍മാസത്തില്‍ മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ചിട്ടുള്ളത്.യുകെയിലെ വിദഗ്ധരായ മറ്റ് മജിഷ്യന്‍മാരും ക്ലാസുകള്‍ എടുക്കാനെത്തും.
ആത്മവിശ്വാസവും ഈ കലയോട് താത്പര്യവുമുള്ള 15 വയസിന് മുകളിലുള്ള യുവതിയുവാക്കള്‍ക്കും ഏതുപ്രായത്തിലുള്ള മുതിര്‍ന്നവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം.ആദ്യം മുന്നോട്ട് വരുന്ന ആറ് പേര്‍ക്കാണ് അവസരം. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങലില്‍ ഈ കലയ്ക്ക് വന്‍ ഡിമാന്റാണുള്ളത്.
അവിടേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കല ഏറെ ഉപകാരപ്രദമാകും.മാര്‍വിന്‍ ബിനോ യുകെ മാജിക് അസോസിയേഷനില്‍ അംഗത്വമുള്ള ആദ്യത്തെ മലയാളിയും മജിഷ്യന്‍ മുതുകാടിന്റെ സൃഹൃത്തുമാണ്.
മാജിക് പഠിക്കാന്‍ താത്പര്യമുള്ളവര്‍ 07703731820 എന്ന നമ്പരില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല