മായാജാലത്തിന്റെ വിസ്മയ കാഴ്ചകളുമായി പ്രശസ്ത മജീഷ്യന്‍ സാമ്രാജും സംഘവും ഒക്ടോബര്‍ 26ന് ലിവര്‍പൂളിലെത്തുന്നു. ഒക്ടോബര്‍ 26 ന് വൈകുന്നേരം 4.30ന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളിലാണ് മജീഷ്യന്‍ സാമ്രാജും സംഘവും മായാജാലക്കാഴ്ചകള്‍ ഒരുക്കുന്നത്. ലവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഷോയില്‍ വൈവിദ്ധ്യങ്ങളായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. ഷോയുടെ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായിരിക്കും. ലോകം മുഴുവന്‍ അവതരിപ്പിച്ച് പ്രശസ്തി നേടിയ ഫയര്‍ എസ്‌കേപ്പ്, ദി ട്രെയിന്‍ വാനിഷ്, ദി ജെയില്‍ ബ്രേക്ക്, സദ്ദാം നെവര്‍ ഡൈസ് എന്നീ മായാജാല പ്രകടനങ്ങള്‍ ലിവര്‍പൂളിലെ ഷോയിലും കാണികളെ വിസ്മയിപ്പിക്കാന്‍ ഉണ്ടാകും. മജീഷ്യന്‍ സാമ്രാജിനൊപ്പം പതിനൊന്ന് സഹായികളും ഷോയില്‍ പങ്കെടുക്കാനുണ്ടാകും.
ഡ്രാമാ സ്‌കോപ്പിക് സ്റ്റേജ് സെറ്റിങ്ങില്‍ ലൈറ്റ് എഫക്ടുകളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഷോയുടെ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ടിക്കറ്റുകള്‍ കരസ്ഥമാക്കുന്നതിന് ബന്ധപ്പെടുക – തമ്പി – 07576983141, മനോജ്- 07828787332, എബി- 07734463548
ടിക്കറ്റ് നിരക്ക്- മുതിര്‍ന്നവര്‍ക്ക് 20 പൗണ്ട്,
കുട്ടികള്‍ക്ക് (15 വയസിന് താഴെ) 10 പൗണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല