യു കെ മലയാളി സമൂഹത്തിലേക്കു മാജിക്കിന്റെ മാസ്മര വിദ്യകളു മായി എത്തുന്ന മജീഷ്യന്‍ സാമ്രാജിന്റെ ആദ്യ സ്‌റ്റേജ് ഷോ വോക്കിങ്ങില്‍ നടക്കുന്നു . വോക്കിംഗ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ഒക്ടോബര്‍ 19 ന് വൈകുന്നേരം 6.30 നു വോക്കിങ്ങിലെ എച്ച് ജി വെല്‍സ് ഹാളില്‍ നടക്കുന്ന മൂന്നു മണിക്കൂര്‍ നീളുന്ന മാജിക് ഷോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കുടുംബ സദസുകള്‍ക്ക് അത്ഭുതകരവും വിസ്മയം നിറഞ്ഞതും പുതുമയുള്ളതുമായ നിരവധി പരിപാടികളുമായാണ് സാമ്രാജ് യു കെ യിലെത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 8000 ത്തിലധികം മാജിക് ഷോകള്‍ നടത്തി, ചുരുങ്ങിയ കാലം കൊണ്ട് ലോക നിലവാരത്തിലെത്തിയിട്ടുള്ള ചുരുക്കം ചില മജീഷ്യന്‍മാരില്‍ ഒരാളാണ് സാമ്രാജ്. ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 12 വരെ യു കെ യിലെ പ്രധാന സ്ഥലങ്ങളില്‍ നടക്കുന്ന ഷോയ്ക്ക് ആവേശം നിറഞ്ഞ സ്വീകരണമാണ് മാജിക് സ്‌നേഹികള്‍ യു കെ യിലെമ്പാടും ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മറ്റു അന്യ ഭാഷക്കാര്‍ക്കും കൂടുതല്‍ മനസിലാക്കുന്നതിനായി ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ഈ മാജിക് ഷോയുടെ വിവരങ്ങള്‍ അറിയുന്നതിനായി നിരവധി ആളുകളാണ് വോക്കിങ്ങിലെ സംഘാടകരെ ബന്ധപെടുന്നത്. ലണ്ടന്‍ ഏരിയയില്‍ നടക്കുന്ന ആദ്യ ഷോ എന്ന നിലയില്‍ പരിമിതമായ സീറ്റുകള്‍ മാത്രമുള്ള വോക്കിങ്ങില്‍ നടക്കുന്ന ഷോയ്ക്ക് അത്യപൂര്‍വമായ തിരക്കാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പതിനൊന്നു പേരടങ്ങിയ സംഘമാണ് കേരളത്തില്‍നിന്നും മജീഷ്യന്‍ സാമ്രാജിനൊപ്പം യു കെ യിലെത്തുന്നത്. ഇന്ത്യന്‍ ഹൗഡിനി എന്ന പേരില്‍ വിദേശങ്ങളില്‍ അറിയപെടുന്ന സാമ്രാജ് വ്യത്യസ്ഥങ്ങളായ നിരവധി മായജാല പ്രകടനങ്ങള്‍ യു കെ യിലെ വിവിധ സ്‌റ്റേജുകളില്‍ അവതരിപ്പിക്കും. വാനിഷിംഗ് ദി ലിബര്‍ട്ടി ഓഫ് സ്റ്റാച്യു, ട്രാജിക് ഏന്‍ഡ് ഓഫ് ടൈറ്റാനിക്, 3 ഗോസ്റ്റ് ഫ്രെം ജപ്പാന്‍, ഡിവൈന്‍ പവര്‍ ഓഫ് കടമറ്റത്ത് കത്തനാര്‍, ദി ഗ്രേറ്റ് ഹൗഡനി എസ്‌കേപ്പ് ആക്ട്, മൈന്‍ഡ് റീഡിങ്ങ് ആക്ട്, ടൈം ആന്‍ഡ് സ്‌പേസ് ഇല്ല്യുഷന്‍ ,ദി ഹോങ്കോംഗ് മിസ്റ്ററി, അറേബ്യന്‍ ഡ്രം മിസ്റ്ററി , വണ്ടേഴ്‌സ് ഓഫ് തെയ്യം , ദി വാനിഷിംഗ് ബ്യുട്ടി, മദര്‍ തെരേസയുടെ പുനരുദ്ധാരണം തുടങ്ങി നിരവധി വൈവിധ്യമാര്‍ന്നതും, വിസ്മയം നിറഞ്ഞതുമായ ഒരു മാന്ത്രിക ലോകത്തിലേക്ക് യു കെ മലയാളികളെ കൊണ്ടുപോകുന്നതിനായി മാന്ത്രികനും സംഘ അംഗങ്ങളും ഒക്ടോബര്‍ 17 നു ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേരും. നിരവധി സ്‌റ്റേജു ഷോകളും , സിനിമകളും കണ്ടു മടുത്ത യു കെ മലയാളി സമൂഹത്തിന്, പ്രത്യകിച്ച് കുട്ടികള്‍ക്കും കുടുംബ സദസിനും തികച്ചും ഒരു വ്യത്യസ്ഥ പരിപാടിയായി മാറും മാജിക് ഷോ എന്ന കാര്യത്തില്‍ സംശയമില്ല.
പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ ഒക്ടോബര്‍ പത്തൊന്‍പതിന് വെള്ളിയാഴ്ച വോക്കിങ്ങില്‍ നടക്കുന്ന മാജിക് ഷോ കാണുന്നതിനായി ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം സീറ്റുകള്‍ റിസര്‍വ് ചെയ്യേണ്ടതാണ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി വോക്കിങ്ങിലും പരിസര പ്രദേശങ്ങളിലും അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ടിക്കറ്റ് നിരക്ക് ഗ്രീന്‍ സര്‍ക്കിള്‍ 20 പൗണ്ട്, റെഡ് സര്‍ക്കിള്‍ 15 പൗണ്ട്. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും
വോക്കിംഗ്
വര്‍ഗീസ് ജോണ്‍ (സണ്ണി )- 07714160747 ടോമിച്ചന്‍ കൊഴുവനാല്‍- 07828704378
ഗില്‍ഫോര്‍ഡ്
സി എ ജോസഫ്- 07846747602
റെഡിംഗ്
ടോമി തോമസ്- 07815012060
ടോള്‍വര്‍ത്ത്
സെബി പോള്‍- 07427176972
ബെസിംഗ്‌സ്‌റ്റോക്ക്
ജോണി കല്ലട- 07429055188
പൂള്‍
മനോജ് പിള്ള- 07960357679
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല