രുദാലി ഉള്‍പ്പെടെ പ്രശസ്ത സിനിമകള്‍ക്ക് കഥയൊരുക്കിയ എണ്‍പത്തിയാറുകാരിയായ പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവി ഒടുവില്‍ ക്യാമറയ്ക്കു മുന്നിലേക്ക്. മഹാശ്വേതാ ദേവിയുടെതന്നെ മൂന്ന് കഥകള്‍ ഉള്‍പ്പെടുന്ന ‘ഉല്ലാസ്’ എന്ന സിനിമയിലെ ദൗര്‍ എന്ന കഥയിലാണ് മാഗ്‌സസെ പുരസ്‌കാരജേതാവായ മഹാശ്വേതാദേവി വേഷമിടുന്നത്.
കൊല്‍ക്കത്തയില്‍ നടത്തിയ പ്രസ് മീറ്റില്‍ മഹാശ്വേതാ ദേവിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന ചൂഷണവും പീഡനങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. പോലീസ് റിക്രൂട്ടുമെന്‍റില്‍ പങ്കെടുക്കാനെത്തിയ ഒരു ഗോത്രവര്‍ഗയുവാവിനെ ശാരീരികക്ഷമതാ പരിശോധനയുടെ ഭാഗമായി പൊരിവെയിലത്ത് നിര്‍ത്തി പീഡിപ്പിച്ചതും തുടര്‍ന്നുള്ള അയാളുടെ മരണവുമാണ് സിനിമയിലെ പ്രമേയം.
ഈയിടെ കൊല്‍ക്കത്തയില്‍ പോലീസ് റിക്രൂട്ട്‌മെന്‍റിനിടെ അധികൃതരുടെ ക്രൂരതയ്ക്കിരയായി രണ്ട് ഗോത്രവര്‍ഗ യുവാക്കള്‍ മരിച്ച യഥാര്‍ഥസംഭവവുമായി ഈ കഥയ്ക്ക് ഏറെ സമാനതയുണ്ട്. ഈശ്വര്‍ ചക്രവര്‍ത്തിയാണ് സംവിധായകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല