സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ വായു മലിനീകരണം ഉയര്‍ന്നേക്കുമെന്ന് പഠനങ്ങള്‍. കല്‍ക്കട്ടയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂ ട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ’ എന്ന് പഠനത്തിൽ മലിനീകരണത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഓറഞ്ച് സോണിലുള്ള സംസ്ഥാനം അടുത്ത വർഷത്തോടെ റെഡ് സോണിലെത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള താപ നിലയങ്ങളാണ് മഹാരാഷ്ട്ര വായുമലിനീകരണത്തിലേക്ക് ഭൂരിഭാഗവും സംഭാവന നല്‍കുന്നത്. വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകുമെന്നും പഠനം പറയുന്നു.
2005നും 2019 നുമിടയില്‍ താപ നിലയങ്ങളില്‍ നിന്നുള്ള എയറോസോള്‍ ബഹിര്‍ഗമനത്തില്‍ 31 മുതല്‍ 39 ശതമാനം വരെ വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. താപനിലയങ്ങളുടെ ഉത്പാദനശേഷി 41 ശതമാനമാക്കി (10 ജിഗാവാട്ട്) കുറയ്ക്കുന്നതിലൂടെ മലിനീകരണ തോത് ബ്ലൂ സോണില്‍ (Less Vulnerable) നിലനിര്‍ത്താമെന്ന് പഠനം നിര്‍ദേശിക്കുന്നു.
അതേസമയം തലസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓൺലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താത്കാലികമായി നിർത്തിവെച്ച കായികമത്സരങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങളും ബുധനാഴ്ച പുനരാരംഭിക്കും. സർക്കാർ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരുടെ വർക്ക് ഫ്രം ഹോമും നിർത്തലാക്കി. ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കും.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ട്രക്കുകൾ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കാതെ ദേശീയപാതകളിൽവെച്ചുതന്നെ വഴിതിരിച്ചുവിടുന്നത് അവസാനിപ്പിച്ചു. ട്രക്കുകൾ ഡൽഹിയിലേക്ക് കടത്തിവിടും. ദേശീയപാതകൾ, മേൽപ്പാലങ്ങൾ, പൈപ്പ് ലൈൻ, വൈദ്യുതിയുമായി ബന്ധപ്പെട്ട നിർമാണങ്ങൾ എന്നിവയുടെ വിലക്ക് നീക്കി. എന്നാൽ സ്വകാര്യ കമ്പനികൾക്ക് നിർമാണത്തിനും പൊളിക്കലിനുമുള്ള നിരോധനം തുടരും.
ബി.എസ്. -നാല് വിഭാഗത്തിൽ ഉൾപ്പെടാത്ത ചെറിയ ഡീസൽ മോട്ടോർ വാഹനങ്ങളുടെയും ബിഎസ്.-മൂന്ന് പെട്രോൾ വാഹനങ്ങളുടെയും വിലക്കും തുടരും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി ‘പര്യവരൺ ബസ് സർവീസ്’ സർക്കാർ ആരംഭിക്കും. ഇതിന്റെ ഭാഗമായി 500 സി.എൻ.ജി. ബസുകൾ അധികമായി നിരത്തിലിറക്കും. തലസ്ഥാനത്തെ ചന്തകളുടെയും ഓഫീസുകളുടെയും പ്രവർത്തനസമയവും സമയക്രമവും പരിഗണിച്ച് നിർദിഷ്ട ആക്‌ഷൻ പ്ലാൻ തയ്യാറാക്കും. ഇതിന് റവന്യൂ കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാത്രികാലങ്ങളിലും മറ്റും കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാർ കൽക്കരി, വിറക് എന്നിവ കത്തിക്കുന്നത് തടയാൻ അവർക്ക് ഇലക്ട്രിക് ഹീറ്റർ നൽകാൻ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കും നിർദേശമുണ്ട്.
തലസ്ഥാനത്തെ വ്യവസായ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി പതിമൂന്ന് സംഘങ്ങളെയാണ് വിന്യസിച്ചത്. മലിനീകരണം കൂടുതലുള്ള ഹോട്ട്‌സ്പോട്ടുകളിൽ അന്തരീക്ഷ മലിനീകരണം തടയാൻ പ്രത്യേക ദൗത്യസേനയും പ്രവർത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല