സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഡ്രൈവര്‍ക്ക് ഡ്രൈവറായി ജില്ലാ കളക്ടര്‍, അവിസ്മരണീയമായ ഒരു യാത്രയയപ്പ്. മൂന്നു പതിറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവര്‍ക്ക്? ജില്ലാ കളക്ടര്‍ നല്‍കിയ യാത്ര അയപ്പാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. ?മഹാരാഷ്ട്രയിലെ അലോക ജില്ലാ കലക്?ടര്‍ ജി ശ്രീകാന്താണ്? വിരമിക്കാന്‍ പോകുന്ന ത?ന്റെ ഡ്രൈവര്‍ ദിംഗബര്‍ താക്കിന്? വ്യത്യസ്തമായ യാത്രയയപ്പ് നല്‍കിയത്.
അലങ്കരിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഡ്രൈവര്‍ യൂനിഫോമില്‍ ഇരുന്ന ദിംഗബറും ഡ്രൈവര്‍ സീറ്റില്‍ കലക്?ടറും ആയായിരുന്നു യാത്രയയപ്പ്. ദിഗംബരി?െന്റ അവസാന പ്രവര്‍ത്തി ദിവസം ഓഫീസിലെത്തിക്കാനുള്ള ചുമതല കലക്?ടര്‍ ശ്രീകാന്ത്? ഏറ്റെടുക്കുകയായിരുന്നു. ജില്ലയില്‍ മാറി വന്ന 18 കലക്?ടര്‍മാര്‍ക്ക്? വേണ്ടി വണ്ടിയോടിച്ച ദിംഗബറിന്റെ അവസാന പ്രവൃത്തി ദിവസം അങ്ങനെ കളക്ടര്‍ അദ്ദേഹത്തി?െന്റ ഡ്രൈവറായി മാറി.
58 കാരനായ ദിംഗബര്‍ താക് 35 വര്‍ഷം സര്‍ക്കാറിനു വേണ്ടി ജോലി ചെയ്തതിനു ശേഷമാണ് വിശ്രമ ജീവിതത്തിലേക്ക്? മടങ്ങുന്നത്?. ഉദ്യോഗസ്ഥരെ സുരക്ഷിതമായി അവരുടെ ഇടങ്ങളിലെത്തിച്ച ദിംഗബറിന്?സൂക്ഷിക്കാന്‍ നല്ലൊരു ഓര്‍മ എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹത്തിന്റെ സുദീര്‍ഘ സേവനങ്ങള്‍ക്ക്? നന്ദി പറയുന്നുതായും കളക്ടര്‍ ജി. ?ശ്രീകാന്ത്? പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല