സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങൾക്കൊടുവിൽ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങി ദേവേന്ദ്ര ഫഡ്നാവിസ്. വിമത നീക്കങ്ങളുടെ നേതാവ് ഏക്നാഥ് ഷിൻഡെയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. ഫഡ്നാവിസും ഷിൻഡെയും മൂന്നു മണിയോടുകൂടി മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരിയെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശ വാദമുന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫഡ്നാവിസ് വെള്ളിയാഴ്ച അധികാരത്തിലേറുമെന്നും വാർത്തകളുണ്ട്. ചുരുക്കം ചില മന്ത്രിമാർ മാത്രമേ നാളെ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ നിർവഹിക്കുകയുള്ളു. അതേസമയം, ഗോവ ഹോട്ടലിൽ കഴിയുന്ന ഷിൻഡെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എ രവീന്ദ്ര ചവാനും ഉണ്ട്. മറ്റ് വിമത എം.എൽ.എമാർ ഗോവയിൽ തന്നെ തുടരുകയാണ്.
ഷിൻഡെ ഫഡ്‍നാവിസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷമായിരിക്കും ഇരുവരും ഗവർണറെ കാണുക. മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ചൊന്നും ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല