സ്വന്തം ലേഖകന്‍: പോലീസ് ബുദ്ധി പാളി, മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ഒരേ സംഘം രണ്ടു തവണ പീഡിപ്പിച്ചു. ആദ്യ പീഡനത്തിനുശേഷം പരാതിയുമായി എത്തിയ പെണ്‍കുട്ടിയെ പ്രതികളെ വലയിലാക്കാന്‍ പൊലീസ് വീണ്ടും അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടപ്പോഴാണ് രണ്ടാമതും പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ സംഘത്തിനടുത്തേക്കയച്ച അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഇജ്ജപ്വാറിനെ ഐ.ജി വിശ്വാസ് നഗ്രെ പാട്ടീല്‍ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയിലായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ രണ്ടുയുവാക്കള്‍ കത്തികാട്ടി പീഡിപ്പിക്കുകയായിരുന്നു. കൃത്യം പെണ്‍കുട്ടിയുടെ തന്നെ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ സംഘം മൊബൈലും കവര്‍ന്നു. വീട്ടിലത്തെിയ പെണ്‍കുട്ടി മാതാവിനോട് കാര്യങ്ങള്‍ വിവരിച്ചതോടെ പൊലീസില്‍ പരാതി നല്കി. ഇതിനിടെ, പ്രതികള്‍ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മൊബൈല്‍ഫോണും വിഡിയോ ക്ളിപ്പും തിരിച്ചുനല്‍കണമെങ്കില്‍ 2000 രൂപ ആവശ്യപ്പെട്ടു. നഗരത്തിലെ ഫൈ്ളഓവറിനടുത്തത്തെി ഫോണ്‍ വാങ്ങാനായിരുന്നു ആവശ്യം.
ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോഴാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് പെണ്കുട്ടിയെതന്നെ ഇവര്‍ക്കരികിലേക്ക് പറഞ്ഞുവിടാന്‍ പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടി സംഘം പറഞ്ഞ സ്ഥലത്തേക്ക് പോയപ്പോള്‍ വിജനമായ പ്രദേശത്തുവെച്ച് യുവാക്കള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി വീണ്ടും പരാതിപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല