ഇന്ത്യയുടെ വീരേന്ദ്ര സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന് സ്കോര്‍ സ്വന്തമാക്കിയതിന് പിന്നാലെ രാജ്യത്ത് മറ്റൊരു ബാറ്റിംഗ് വിസ്മയം കൂടി. അന്തര്‍ സംസ്ഥാന മത്സരത്തില്‍ മഹാരാഷ്ട്രയുടെ വിജയ് സോള്‍ 451 റണ്‍സുമായി പുറത്താകാതെ നിന്നാണ് പുതിയ ബാറ്റിംഗ് റെക്കോര്‍ഡ് സ്ഥാപിച്ചത്. പതിനേഴുകാരനാണ് വിജയ് സോള്‍.
ആസാമിനെതിരെയുള്ള അണ്ടര്‍-19 കൂച്ച് ബെഹാര്‍ ട്രോഫി മത്സരത്തിലാണ് വിജയ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 11 വര്‍ഷം പഴക്കമുള്ള യുവരാജിന്റെ റെക്കോര്‍ഡ് ആണ് വിജയ് സോള്‍ മറികടന്നത്. ഇതേ ടൂര്‍ണമെന്റില്‍ യുവരാജ് 358 റണ്‍സായിരുന്നു നേടിയിരുന്നത്.
വിജയ് സോള്‍ 467 പന്തുകളില്‍ നിന്നാണ് 451 റണ്‍സ് എടുത്തത്. ഇതില്‍ 55 ബൌണ്ടറിയും രണ്ട് സിക്സറുകളും ഉള്‍പ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല