സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റി മറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി.
ആസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്ത് താന്‍ മകളെ കാണാതെ വല്ലാതെ വിഷമിച്ചെന്നു ക്യാപ്റ്റന്‍ കൂള്‍ വെളിപ്പെടുത്തി.
ബുധനാഴ്ച ബങ്കുളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേര്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തിനായി ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം എത്തിയതായിരുന്നു സിവയും അമ്മ സാക്ഷി മഹേന്ദ്രസിംഗ് ധോനിയും.
ഏതാനും മാസങ്ങള്‍ മാത്രം പ്രായമായ സിവയുടെ ഡ്രെസ്സിംഗ് റൂം അരങ്ങേറ്റം കൂടിയായിയിരുന്നു ബുധനാഴ്ച. സിവ ജനിക്കുമ്പോള്‍ അടുത്തുണ്ടാകാന്‍ കഴിയാതിരുന്നത് തനിക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയെന്ന് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ധോനി പറഞ്ഞു.
ഒരു മകള്‍ ഉണ്ടാകുകയെന്നാല്‍ ജീവിതം തന്നെ മാറിമറിയുക എന്നാണ് അര്‍ഥം. താന്‍ ഇന്ത്യക്കു വേണ്ടിയാണോ ചെന്നൈ സൂപ്പര്‍ കിംഗിനു വേണ്ടിയാണോ കളിക്കുകയെന്നത് സിവക്ക് വിഷയമേയല്ല. അവളുടെ ഒരേയൊരു പ്രശ്‌നം കരയുക എന്നുള്ളതാണെന്നും ധോനി വെളിപ്പെടുത്തി.
ഫെബ്രുവരിയില്‍ ലോകകപ്പ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ധോനിയുടെ ഭാര്യ സാക്ഷി സിവക്ക് ജന്മം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല