മെയ്ഡ്സ്റ്റോൺ∙ ഓക്ക്‌വുഡ്, സെന്റ് അഗസ്റ്റിൻ മൈതാനങ്ങൾ ആവേശകൊടുമുടിയിൽ പ്രകമ്പനം കൊണ്ട മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് 2023 എംഎംഎ ഓൾ യുകെ T20 ക്രിക്കറ്റ് കപ്പ് സ്വന്തമാക്കി എൽജിആർ ഇലവൻ ടീം. ജൂൺ25 ഞായറാഴ്ച നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ എൽജിആർ ഇലവൻ നേരിട്ടത് പ്രഗത്ഭരായ യുണൈറ്റഡ് കെന്റ് ക്രിക്കറ്റ് ക്ലബിനെയാണ്.
മുൻ വർഷത്തെ ചാമ്പ്യന്മാർ കൂടിയായ യുണൈറ്റഡ് കെന്റ് ടീം ടോസ് നേടി എൽജിആറിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ ബോളിൽ തന്നെ സിക്സർ പായിച്ചുകൊണ്ട് തുടങ്ങിയ എൽജിആറിന്റെ ലക്ഷ്യം കപ്പിൽ കുറഞ്ഞതൊന്നുമല്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു പിന്നീടുള്ള ഇന്നിങ്സ് പുരോഗമിച്ചത്. തുടരെ പായിച്ച ബൗണ്ടറികളും സിക്സറുകളും വിക്കറ്റുകൾക്കിടയിലെ സമർഥമായ റൺവേട്ടയും കാണികൾക്കു സമ്മാനിച്ച ആനന്ദം വർണനാതീതമാണ്.
സമയ പരിമിതി മൂലം പത്ത് ഓവറുകളായി കുറച്ച ഫൈനലിൽ എൽജിആർ അടിച്ചു കൂട്ടിയ 128 റൺസ് മറികടക്കുക എന്ന ദുഷ്കരമായ ദൗത്യവുമായി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ് കെന്റ് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് എല്ലാവരും പുറത്താകുകയായിരുന്നു.
ചാമ്പ്യന്മാർക്ക് ട്രോഫി സമ്മാനിച്ചത് എംഎംഎ പ്രസിഡന്റ് ബൈജു ഡാനിയേലും ക്യു–ലീഫ് കെയർ സാരഥി ജിനു മാത്യൂസും സംയുക്തമായാണ്. 750 പൗണ്ട് സമ്മാനത്തുക കൈമാറി ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത സ്റ്റെർലിങ് സ്ട്രീറ്റ് മോർട്ട് ഗേജ് ആൻഡ് പ്രൊട്ടക്ഷൻ പ്രൊപ്രൈറ്റർ ബോബൻ വർഗീസും വേദിയിൽ നിറഞ്ഞുനിന്നു.
ചാമ്പ്യന്മാർക്ക് ട്രോഫി സമ്മാനിച്ചത് എംഎംഎ പ്രസിഡന്റ് ബൈജു ഡാനിയേലും ക്യു–ലീഫ് കെയർ സാരഥി ജിനു മാത്യൂസും സംയുക്തമായാണ്. 750 പൗണ്ട് സമ്മാനത്തുക കൈമാറി ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത സ്റ്റെർലിങ് സ്ട്രീറ്റ് മോർട്ട് ഗേജ് ആൻഡ് പ്രൊട്ടക്ഷൻ പ്രൊപ്രൈറ്റർ ബോബൻ വർഗീസും വേദിയിൽ നിറഞ്ഞുനിന്നു.
റണ്ണർ – അപ്പ് സ്ഥാനം കരസ്ഥമാക്കിയ യുണൈറ്റഡ് കെന്റ് ക്രിക്കറ്റ് ക്ലബിന് എംഎംഎ സെക്രട്ടറി ബൈജു തങ്കച്ചൻ ട്രോഫി സമ്മാനിച്ചപ്പോൾ സമ്മാനത്തുകയായ 450 പൗണ്ട് സ്പോൺസർ ചെയ്ത നളഭീമ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ സ്വാമിനാഥൻ ആശംസകൾ അറിയിച്ചു. കെന്റ് കേരള സ്പൈസസിന്റെ സുജിത് തുക കൈമാറി. മറ്റൊരു സ്പോൺസറായ എംജി ട്യൂഷൻസും ആശംസകൾ അറിയിച്ചു.
മൂന്നാം സ്ഥാനത്ത് ടൺബ്രിഡ്ജ് വെൽസ് ടീമായ എസ്ആർസിസി എത്തിയപ്പോൾ നാലാം സ്ഥാനം നേടിയത് ഹോം ടീം കൂടിയായ മെയ്ഡ്സ്റ്റൺ ചാമ്പ്യൻസ് ടീമാണ്. മികച്ച ബാറ്റ്സ്മാനായി എൽജിആറിന്റെ സിബിയും മികച്ച ബൗളറായി എൽജിആറിന്റെ തന്നെ ബാബുവും തിളങ്ങി.
എംഎംഎ ട്രഷററും സ്പോൺസറുമായ ബാബു സ്കറിയ (വിക്ടറി ഹീറ്റിങ് ആൻഡ് പ്ലംബിങ്), സ്പോർട്സ് കോ– ഓർഡിനേറ്റർമാരായ ബിജു ബഹനാൻ, ഷൈജൻ തോമസ്, കമ്മിറ്റി അംഗങ്ങളായ ജോഷി ആനിത്തോട്ടം, ലാലിച്ചൻ ജോസഫ്, സ്പോൺസർമാരായ ജിനു ജേക്കബ്(ജൂബിലി ട്രെയിനിങ്), ബിനു ജോർജ് (ഗർഷോം ടിവി), സലിം (ബി ഗുഡ് കെയർ), ശ്രീജിത്ത് (കംപാഷൻ കെയർ) എന്നിവർ ട്രോഫികളും സമ്മാനത്തുകകളും സമ്മാനിച്ചു. റഫറിമാരായ മാർട്ടിൻ, നദീം എന്നിവർക്ക് മൊമന്റോയും സമ്മാനിച്ചു.
രുചികരമായ ഭക്ഷണ സ്റ്റാളുമായി കെന്റ് കേരള സ്പൈസസും കൂൾ ഡ്രിങ്ക്സ്, സ്നാക്സ് സ്റ്റാളുമായി എംഎംഎ മൈത്രിയും ചേർന്നപ്പോൾ മെയ്ഡ് സ്റ്റൺ ഇതുവരെ കണ്ട മികച്ച ഒരു കായിക മേളക്ക് കൊഴുപ്പേകി. എല്ലാ ടീമുകൾക്കും സ്പോൺസർമാർക്കും പ്രോത്സാഹനവുമായി മൈതാനത്തെത്തിയ കാണികൾക്കും ഓക്‌വുഡ്, സെന്റ് അഗസ്റ്റിൻ സ്കൂളുകൾക്കും എംഎംഎ മെൻസ് ക്ലബ്, യൂത്ത് ക്ലബ്, മൈത്രി വോളണ്ടിയർമാർക്കും പ്രസിഡണ്ടും സെക്രട്ടറിയും കമ്മിറ്റി അംഗങ്ങളും നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല