1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2021

ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യൻ, സെക്രട്ടറിയായി ബിനു ജോർജ്, ട്രഷററായി രെഞ്ചു വർഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷാജി പി ജെയിംസ്, ബൈജു ഡാനിയേൽ, ആന്റണി മിലൻ സേവ്യർ, ലിൻസി കുര്യൻ, സ്നേഹ ബേബി എന്നിവരെയും തെരഞ്ഞെടുത്തു.

കോവിഡ് ഉയർത്തിയ പ്രതിസന്ധികൾ അതിജീവിച്ച് അസോസിയേഷന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വിജയത്തിലെത്തിച്ച കഴിഞ്ഞ വർഷത്തെ കമ്മറ്റിയെ പൊതുയോഗം അഭിനന്ദിക്കുകയും പുതിയ കമ്മറ്റിക്ക് ഭാവുകങ്ങൾ നേരുകയും ചെയ്തു. മെയ്ഡ്സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജവെൽസ് എൻഎച്ച്എസ് ചാരിറ്റിയുമായി സഹകരിച്ചു നടത്തിയ ‘ഗോ ദി ഡിസ്റ്റൻസ്’ എന്ന ഫണ്ട് റേസിംഗ് മാരത്തൺ വൻ വിജയമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പല ബബിളുകളായി 50 ൽ അധികം അംഗങ്ങൾ പങ്കെടുത്ത ഈ ഇവന്റിലൂടെ സമാഹരിച്ച തുക മുഴുവനായും എൻഎച്എസിന് നൽകിക്കൊണ്ട് അസോസിയേഷൻ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചിരുന്നു. കൂടാതെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് നടത്തപ്പെട്ട മറ്റുപരിപാടികളും ഈ മഹാമാരിയുടെ നടുവിൽ ചെറുതല്ലാത്ത ആശ്വാസമാണ് അംഗങ്ങൾക്ക് നൽകിയത്.

ജനുവരി 23 ശനിയാഴ്ച നടന്ന ഓൺലൈൻ കമ്മറ്റി മീറ്റിംഗിൽ വച്ച് എംഎംഎയിലെ യുവജനങ്ങൾക്കായി ‘യൂത്ത് ക്ലബ്’ ന് രൂപം നൽകി. യൂത്ത് ക്ലബ് കോ-ഓർഡിനേറ്റേഴ്‌സായി ആന്റണി മിലൻ സേവ്യറിനെയും സ്നേഹ ബേബിയേയും കമ്മറ്റി ചുമതലപ്പെടുത്തി. ‘മെൻസ് ക്ലബ് ‘ കോ-ഓർഡിനേറ്ററായി ഷാജി പി ജെയിംസും വനിതാ വിഭാഗമായ ‘മൈത്രി’ യുടെ കോ-ഓർഡിനേറ്ററായി ലിൻസി കുര്യനും പ്രവർത്തിക്കും. എംഎംഎയുടെ ഒരു വർഷത്തെ ഇവന്റുകളുടെ ചുമതലയുള്ള പ്രോഗ്രാം കോ-ഓർഡിനേറ്ററായി ബൈജു ഡാനിയേൽ നിയമിക്കപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്കും സ്റ്റുഡന്റ്സിനും അവശ്യസഹായം എത്തിക്കുവാൻ വേണ്ടി ‘എംഎംഎ വോളണ്ടിയർ ഗ്രൂപ്പിന് രൂപം കൊടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യപരിപാടിയായി 2021 മാർച്ച് 13 ന് ‘മദേഴ്‌സ് ഡേ’ ആഘോഷങ്ങൾ ഓൺലൈനിൽ നടത്തപ്പെടും. ‘അന്നേദിവസം അസോസിയേഷനിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ‘അന്താക്ഷരി’ മത്സരവും നടത്തും. കോവിഡ് സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉതകുന്ന നിരവധി പ്രോഗ്രാമുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി വിഭാവനം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.