
മെയ്ഡ് സ്റ്റോൺ പിങ്ക് നിറമണിഞ്ഞ ഡ് സ്റ്റോൺ പട്ടണവും കോട്ട് പാർക്കും സാക്ഷിയായി ഇക്കഴിഞ്ഞ ഞായറാഴ്ച മെയ്ഡ് ഫോൺ മലയാളി അസ്സോസിയേഷൻ അംഗങ്ങൾ 10 കി. മീറ്ററും 5 കി.മീറ്ററും ഓടിയെത്തിയപ്പോൾ സുമനസ്സുകൾ അവർക്ക് സമ്മാനിച്ചത് 9000 ത്തോളം പൗണ്ട്.
‘റേസ് ഫോർ ലൈഫ്’ എന്ന് പേരിട്ട ചാരിറ്റി സംരംഭം സംഘടിപ്പിച്ചത്. കാൻസർ റിസർച്ച് യു കെ എന്ന സന്നദ്ധ സംഘടന ക്യാൻസർ റിസേർച്ചിനു വേണ്ടി ജൂലൈ മാസം രണ്ടാം തിയതി ആയിരങ്ങൾ പങ്കെടുത്ത ഈ മഹാ സംരംഭത്തിൽ മെയ് ഡ് സ്റ്റോൺ മലയാളി അസ്സോസിയേഷൻ (എം എം എ) അംഗങ്ങൾ ഗ്രൂപ്പായി പങ്കു ചേരുകയായിരുന്നു.
എം എം എ കമ്മിറ്റി നേതൃത്വം നൽകിയ ഈ കൂട്ടയോട്ടത്തിൽ വ്യക്തികളായും കുടുംബങ്ങളായും അണി ചേർന്നത് എം എം എ യിലെ 57 അംഗങ്ങൾ. ഓരോ അംഗങ്ങളും നിശ്ചിത ഫീസ് നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ബന്ധുമിത്രാദികളോടും സംഭാവനകൾ ക്ഷണിക്കുകയായിരുന്നു.
സംഘടനാ പ്രവർത്തനത്തിൽ എന്നും നവ മാതൃകകൾ തീർക്കുന്നതിൽ മുൻപന്തിയിൽ ഉള്ള എം എം എ ഇക്കുറിയും പതിവു തെറ്റിച്ചില്ല എന്ന് മാത്രമല്ല ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെ സമൂഹത്തിനു നന്മ ചെയ്യുന്നതിനും മാനുഷിക മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും സാധിക്കുമെന്ന് വളരുന്ന പുത്തൻ തലമുറയ്ക്ക് മാർഗദർശനം നൽകുന്ന സംരഭമായി റേസ് ഫോർ ലൈഫ് മാറ്റി. കുട്ടികളുടേയും സ്ത്രീകളുടേയും വൻ പങ്കാളിത്തം അത് അടിവരയിടുന്നു.
നമ്മൾ ജീവിക്കുന്ന ഈ രാജ്യത്തിൻ്റെ ചിന്താധാരയോടും സാംസ്കാരികതയോടും ചേർന്ന് നിൽക്കേണ്ടതിൻ്റെ ആവശ്യകതയും റേസ് ഫോർ ലൈഫ് സ്വാഗതം ചെയ്യുന്നു.
ഓട്ടത്തിൽ പങ്കുചേർന്ന് വൻ തുകകൾ സമാഹരിച്ച രജിഷ് നാരായണൻ, ജൂബി ബൈജു, മിനി ശങ്കരനാരായണൻ, ബെറ്റി റോയ്, അന്ന രഞ്ജു എന്നിവരെ വേദിയിൽ തന്നെ എം എം എ പ്രസിഡന്റ് ബൈജു ഡാനിയേൽ, സെക്രട്ടറി ബൈജു തങ്കച്ചൻ എന്നിവർ അഭിനന്ദിക്കുകയും പങ്കെടുത്ത് വിജയിപ്പിച്ച ഓരോ അംഗങ്ങൾക്കും സംഭാവന നൽകിയ ഓരോ വ്യക്തികൾക്കും നന്ദി പറയുകയും ചെയ്തു.
എം എം എ – ‘കാൻസർ റിസർച്ച് യു കെ കോ-ഓർഡിനേഷൻ ഭംഗിയായി നിർവഹിച്ച ജിനു എബിയെയും മറ്റു കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളും അംഗങ്ങളും അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല