സ്വന്തം ലേഖകന്‍: പ്രാവാചകനെ ജീവിതം സിനിമയാക്കി, എ ആര്‍ റഹ്മാനും മാജിദ് മജീദിക്കും എതിരെ ഫത്‌വ. മുംബൈ ആസ്ഥാനമായുള്ള സുന്നി മുസ്‌ലിം സംഘടന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനും ഇറാനിയന്‍ ചലച്ചിത്ര സംവിധായകനായ മജീദി മജീദിയ്ക്കുമെതിരെ ഫത്‌വ ചലച്ചിത്രലോകത്തിന് ഞെട്ടലായി. .
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ‘മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയാണ് സംഘടനയെ പ്രകോപിപ്പിച്ചത്. മജീദി മജീദി സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. നബിയെ ചിത്രീകരിക്കുകയോ ദൃശ്യവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന കല്‍പനയുടെ ലംഘനമാണ് നബിയെക്കുറിച്ചുള്ള ചലച്ചിത്രമെന്ന് സംഘടന കുറ്റപ്പെടുത്തി.
നേരത്തെ, ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല