സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുമെന്ന പരാമര്‍ശം, സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. മാധ്യപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞതാണ് മേജര്‍ രവിക്ക് വിനയായത്.
വാര്‍ത്താ അവതരത്തിനിടെ സിന്ധു ദുര്‍ഗാ ദേവിയെ വേശ്യയെന്ന രീതിയില്‍ അഭിസംബോധന ചെയ്തു എന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴായിരുന്നു മേജര്‍ രവിയുടെ വിവാദ പരാമര്‍ശം. ദുര്‍ഗാ ദേവിയെ വേശ്യയെന്ന് വിളിക്കുന്നവരും ആ വിഭാഗത്തില്‍ പെടുന്നവരായിരിക്കുമെന്നും രവി തുറന്നടിച്ചു. എന്നാല്‍ പിനീട് ഈ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും രവി രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ചെയ്യുകയായിരുനു.
രവിക്കെതിരെ ട്രോളുകളുടെ പ്രളയമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍. ഒപ്പം രവിയുടെ വിക്കിപീഡിയ പേജും പ്രതിഷേധക്കാര്‍ തിരുത്തി. ആദ്യം ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട തിരുത്തലുകള്‍ നിമിഷങ്ങള്‍ക്കകം നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ മേജര്‍ രവിയുടെ മലയാളം വിഭാഗം വിക്കി പീഡിയ പേജില്‍ പുതിയ തിരുത്തല്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മേജര്‍ രവി തുപ്പല്‍ രവിയെന്നും അറിയപ്പെടുന്നു എന്നാണ് ആദ്യം പ്രത്യക്ഷപ്പെട്ട തിരുത്തല്‍. തുപ്പല്‍ ചെറുപ്പകാലം മുതലേ രവിയുടെ ദുശീലമാണെന്നും ഭക്ഷണത്തില്‍ തുപ്പിയതിന് പിതാവ് രവിയെ ശിക്ഷിച്ചിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത പേജിലുണ്ട്.
പേജിലെ കരിയര്‍ വിഭാഗത്തില്‍, ‘പട്ടാളത്തില്‍ ആയിരിക്കുന്ന സമയത്ത് പുള്ളി പതിനൊന്നു ഭീകരരെ കാറിത്തുപ്പി കൊന്ന് പ്രസിദ്ധി നേടിയിരുന്നു’ എന്നും നല്‍കിയിരുന്നു. മലയാളം വിഭാഗത്തിലാകട്ടെ, ‘അറിയപ്പെടുന്ന തുപ്പല്‍ വിദഗ്ധനാണ്’ എന്നും മേജര്‍ രവിക്ക് വിശേഷണം നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല