1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ കുഴപ്പമില്ലെന്ന്‌ സിനിമാ സംവിധായകന്‍ മേജര്‍ രവി. അണക്കെട്ട് പൊട്ടിയാല്‍ അതു തടയാനുള്ള കരുത്ത്‌ ഇടുക്കി ഡാമിനുണ്ട്‌. പ്രശ്നം രാഷ്ട്രീയകക്ഷികള്‍ ഊതിപ്പെരുപ്പിച്ച്‌ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് മേജര്‍ രവി കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ വിഷയം ഇത്രയും വഷളാക്കിയത്‌ രാഷ്ട്രീയക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള സ്നേഹത്തേക്കാളുപരി കസേരയോടുള്ള സ്നേഹമാണ്‌ മുല്ലപ്പെരിയാര്‍ സമരത്തിനു പിന്നില്‍ രാഷ്ട്രീയക്കാര്‍ക്കുള്ളതെന്നും രവി അഭിപ്രായപ്പെട്ടു.

അണക്കെട്ട് തകര്‍ന്നാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതു സംബന്ധിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വെണ്ടുരുത്തി പാലത്തില്‍ നിന്ന്‌ താഴേക്കുചാടുമെന്നും മേജര്‍ രവി പറഞ്ഞു. സേവാദള്‍ ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സ്വദേശാഭിമാനി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.