1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2021

ഫാ. ടോമി അടാട്ട്: ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിൻ്റെ വർഷം, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിൻ്റെ ഭാഗമായി, 19-ാം തീയതിയിലെ യൗസേപ്പ് പിതാവിൻ്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാൻ, മാർച്ച് മാസം 17,18,19 തീയതികളിൽ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ജോസഫിൻ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

17-ാം തീയതി വൈകുന്നേരം 7.30-ന് സി ഞ്ചലൂസ് മോൺ. ജോർജ് തോമസ് ചേല്ക്കൽ ആരംഭ സന്ദേശം നൽകുകയും, ബഹു. ലിജേഷ് മുക്കാട്ട് അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതായിരിക്കും.

18-ാം തീയതി വെകിട്ട് സിഞ്ചലൂസ് മോൺ. സജിമോൻ മലയിൽ പുത്തൻപുരയിൽ അച്ചൻ ആരംഭ സന്ദേശം നൽകുകയും, ബഹു. ജോ മാത്യു മൂലേച്ചേരി അച്ചൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങൾക്ക് ശേഷം പരിശുദ്ധ കുർബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.

19-ാം തീയതി വൈകുന്നരം 6.30 മുതൽ 9 മണി വരെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് പരിശുദ്ധ കുർബാന അർപ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യുന്നതായിരിക്കും. രൂപതയുടെ യൂട്യൂബ് ചാനൽ (@CSMEGB), സൂം (id: 912 2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തിൽ പങ്കെടുത്ത്, മാർ യൗസേപ്പിതാവിൻ്റെ പ്രത്യേക മാദ്ധ്യസ്ഥത്തിൽ, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ, രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ, ഏവരേയും ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.