മോഹന്ലാലും രഞ്ജിത്തും ഒന്നിച്ച സ്പിരിറ്റിനുശേഷം രഞ്ജിത് വീണ്ടും മമ്മൂട്ടിക്കൊപ്പം കൈകോര്ക്കുന്നു. മലബാര് എന്ന് പേരിട്ട ചിത്രത്തില് മമ്മൂട്ടി ടെന്ഷനില്ലാതെ ജീവിതം ആഘോഷിക്കുന്ന ബാപ്പൂട്ടി എന്ന കാര് ഡ്രൈവറായാണ് വേഷമിടുന്നത്. രഞ്ജിത് രചന നിര്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.എസ്. വിജയനാണ്.
സ്പിരിറ്റിനുശേഷം മലബാറിന്റെ അണിയറ പ്രവര്ത്തനങ്ങളിലേക്ക് രഞ്ജിത് കടന്നു. മലബാര് പ്രധാന പശ്ചാത്തലമാകുന്ന ചിത്രത്തില് അനൂപ് മേനോനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. അനൂപ് മേനോന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറുടെ റോളാണ് മമ്മൂട്ടിക്ക്.
സിന്സില് സെലുലോയിഡിന്റെ ബാനറില് മമ്മൂട്ടിയുടെ മേക്കപ്പമാന് ജോര്ജാകും മലബാര് നിര്മ്മിക്കുക. ജവാന് ഓഫ് വെള്ളിമല പൂര്ത്തിയാക്കിയ ശേഷം ആഗസ്തില് മലബാറിന്റെ ഷൂട്ടിങ് തുടങ്ങും. കോഴിക്കോടായിരിക്കും പ്രധാന ലൊക്കേഷന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല