സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ നിലവിലുള്ള ചാംപ്യന്‍മാരായ ബാഴ്സലോണയ്ക്ക് മലഗയുടേതായി സമ്മാനം. ഇന്‍ജുറി ടൈം ഗോളില്‍ റയല്‍ മാഡ്രിഡിനെ 1-1 സമനിലയില്‍ കുടുക്കുകയായിരുന്നു മലഗ. ഇതോടെ രണ്ടാം സ്ഥാനക്കാരായ ബാഴ്സയ്ക്ക് റയലുമായുള്ള പോയിന്‍റ് വിത്യാസം എട്ടായി കുറഞ്ഞു. നേരത്തേ സെവിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബാഴ്സ കീഴടക്കിയിരുന്നു.
തുടര്‍ച്ചയായ 12ാം ജയത്തിലേക്ക് കുതിക്കുകയായിരുന്ന റയലിനെ ഞെട്ടിച്ച് 90+2 ാം മിനിറ്റില്‍ സാന്‍റി കസോര്‍ലയാണ് ഗോള്‍ നേടിയത്. ഉഗ്രനൊരു ഫ്രീ കിക്കിലൂടെയായിരുന്നു ഗോള്‍. 35ാം മിനിറ്റില്‍ റയലിനെ കരീം ബെന്‍സേമ മുന്നിലെത്തിച്ചിരുന്നു. ചാംപ്യന്‍സ് ലീഗില്‍ സിഎസ്കെഎ മോസ്കോയെ കീഴടക്കിയ ടീമില്‍ ഏറെയൊന്നും മാറ്റം വരുത്താതെയാണ് റയല്‍ കളത്തിലിറങ്ങിയത്.
അല്‍വരൊ അര്‍ബിലോയ്ക്ക് പകരം ലാസ് ദിയാരയെയും ഗൊണ്‍സാലൊ ഹിഗ്വെയ്ന് പകരം ബെന്‍സേമയ്ക്കും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംകൊടുത്തത് മാത്രമായിരുന്നു മാറ്റം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല