1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

നഴ്‌സുമാരുടെ യഥാര്‍ത്ഥ ജീവിതകഥയുമായി മാലാഖമാര്‍ വരുന്നു. മഴവില്‍ മനോരമായണ് മാലഖമാര്‍ എന്ന പരമ്പരയിലൂടെ നഴ്‌സുമാരുടെ ജീവിതത്തിലേക്ക് ക്യമാറ തിരിയ്ക്കുന്നത്. സമകാലിക കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിയ്ക്കുകയും ഇടപെടുകയും ചെയ്ത നഴ്‌സ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഏറെ ദുരിതങ്ങള്‍ നിറഞ്ഞ ഇവരുടെ ജീവിതകഥ പരമ്പരയാവുന്നത്.

ഞങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ? എന്ന ചോദ്യവുമായുള്ള പരമ്പരയുടെ പരസ്യം തന്നെ പ്രേക്ഷകരെ ആകര്‍ഷിച്ചുകഴിഞ്ഞു. ആര്‍ . ആര്‍ . എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറ നിര്‍മ്മിക്കുന്ന മാലാഖമാരുടെ സംവിധായകന്‍ ജിഎസ് വിജയനാണ്.

തുച്ഛമായ ശംബളത്തില്‍ ദിവസത്തിന്റെ ഭൂരിഭാഗ സമയവും ആശുപത്രിയില്‍ കഴിച്ചുകൂട്ടേണ്ടി വരുമ്പോഴും രോഗികള്‍ക്ക് മുന്നില്‍ മാലാഖമാരായി മാറുന്ന ആതുരസേവകരുടെ കഥ ആദ്യമായാ് മലയാളത്തില്‍ പരമ്പരയാവുന്നത്.

സുരേഷ് പൊതുവാളിന്റെ തിരക്കഥയിലൊരുങ്ങുന്ന പരമ്പരയിലെ നായിക മിനി സ്‌ക്രീനിലെ സൂപ്പര്‍താരമായ പ്രവീണയാണ്. സിസ്റ്റര്‍ ആഗന്‌സ് എന്ന കഥാപാത്രത്തെയാണ് പ്രവീണ അവതരിപ്പിയ്ക്കുന്നത്. ആഗ്നസ്, അന്ന, ഇന്ദു, അപര്‍ണ്ണ എന്നീ നാലു നെഴ്‌സുമാരുടെ ജീവിതത്തിലൂടെയാണ് പരമ്പര വികസിയ്ക്കുന്നത്. ഏപ്രില്‍ 23 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 ന് മാലാഖമാര്‍ സംപ്രേഷണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.