1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2018

സ്വന്തം ലേഖകന്‍: ഭീകരര്‍ ഭയപ്പെടുന്നത് പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടികളെ; പാക് സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മലാല. പാകിസ്താനിലെ ഗില്‍ഗിത്ബലിസ്താനില്‍ 12 സ്‌കൂളുകള്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നൊബേല്‍ സമ്മാനജേതാവും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്. .

എന്തിനെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയക്കുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ചുകഴിഞ്ഞു പുസ്തകം കയ്യിലെടുത്ത പെണ്‍കുട്ടിയെ. ഈ സ്‌കൂളുകള്‍ നമ്മള്‍ എത്രയും വേഗം പുനര്‍നമിര്‍മ്മിക്കണം. വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം ക്ലാസ്മുറികളിലേക്ക് തിരികെയെത്താന്‍ കഴിയണം. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം. മലാല ട്വിറ്ററില്‍ കുറിച്ചു.

12 സ്‌കൂളുകളാണ് വ്യാഴാഴ്ച തീവ്രവാദികള്‍ നശിപ്പിച്ചത്. അതിലൊന്ന് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളായിരുന്നു. ചിലയിടങ്ങളില്‍ അക്രമികള്‍ പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ചിലാസ് പ്രവിശ്യയിലാണ് സ്‌കൂളുകള്‍ക്ക് നേരം അക്രമമുണ്ടായത്. വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ നിന്നായി സ്‌ഫോടനശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂളുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡയമര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡയമര്‍ പോലീസ് കമ്മീഷണര്‍ സയിദ് അബ്ദുള്‍ വഹീദ് ഷാ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.