സ്വന്തം ലേഖകന്‍: മലാല ഇനി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, സ്വപ്ന സാഫല്യമെന്ന് നോബല്‍ ജേതാവ്. സമാധാന നോബേല്‍ നേടിയ മലാല യൂസഫ്‌സായ് ഉന്നത വിദ്യാഭ്യാസത്തിനായി ഇനി ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലേയ്ക്ക്. ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കാനായാണ് ഓക്‌സ്‌ഫോഡ് മലാലയ്ക്ക് അവസരമൊരുക്കിയത്.
ഇരുപതുകാരിയായ മലാല പാക്കിസ്ഥാനിലെ വിദ്യഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്. യുഎന്നിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാന സന്ദേശവാഹകയായ മലാല ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവുമാണ്.
ഓക്‌സ്ഫഡ് പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററിലൂടെയാണു മലാല പങ്കുവച്ചത്. വധിക്കപ്പെട്ട മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, മ്യാന്‍മറിലെ ഓങ് സാന്‍ സൂ ചി, മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തുടങ്ങിയവര്‍ ഓക്‌സ്ഫഡില്‍ ഇതേ കോഴ്‌സില്‍ പഠനം നടത്തിയവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല