1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2017

സ്വന്തം ലേഖകന്‍: ‘മകളുടെ പുസ്തകം വായിക്കാന്‍ ഇംഗ്ലീഷ് പഠിക്കുന്ന അമ്മ,’ അമ്മയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് മലാല യൂസഫ്‌സായ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നത് മകളുടെ ചിത്രകഥാ പുസ്തകമായ ‘മലാലാസ് മാജിക് പെന്‍സില്‍’ വായിക്കുന്നതിനു വേണ്ടിയാണ്.

അമ്മ ഇംഗ്ലീഷ് പഠിക്കുന്ന ചിത്രകും മലാല ട്വിറ്ററില്‍ പങ്കുവെച്ചു. വളരെ സന്തോഷമുണ്ടെന്നും ഇംഗ്ലീഷ് പഠിക്കുന്ന അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരിയെന്നും പറഞ്ഞുകൊണ്ടാണ് മലാല ചിത്രം ട്വീറ്റ് ചെയ്തത്.പുസ്തകം കൈയില്‍ പിടിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രവും മലാല ട്വീറ്റ് ചെയ്തു. ഒക്ടോബറിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

താലിബാന്‍ ആക്രമണത്തിനിരയാകുകയും പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മലാലയ്ക്ക് തന്റെ പതിനേഴാം വയസിലാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് ‘മലാലാസ് മാജിക് പെന്‍സില്‍’. ആദ്യ പുസ്തകമായ ‘ഞാന്‍ മലാല’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.