സീറോ മലങ്കര കത്തോലിക്കാ സഭ യു കെ നാഷണല്‍ കൗണ്‍സില്‍ ആയ പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് ഭരണസമിതിയുടെ (20122014) തിരഞ്ഞെടുപ്പും, സത്യ പ്രതിജ്ജ ചടങ്ങും പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും 25 -ാം തീയതി ശനിയാഴ്ച മാഞ്ചെസ്റ്ററിലെ സെന്റ് ഹില്‍ഡാസ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെട്ടും.
മലങ്കര കത്തോലിക്കാ സഭയുടെ യു കെ ചാപ്ലെയിന്‍ റവ.ഫാ. ഡാനിയേല്‍ കുളങ്ങര പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റ്, റ്റി ജെ വര്‍ഗ്ഗീസ് വൈസ് പ്രസിഡന്റ് (ഗ്ലാസ്ഗോ), വര്‍ഗ്ഗീസ് ഡാനിയേല്‍ സെക്രട്ടറി (ഷെഫീല്‍ഡ്), ചാക്കോ കോവൂര്‍ ജോ. സെക്രട്ടറി (ലണ്ടന്‍), ജിജി ജേക്കബ് ട്രഷറര്‍ (കവന്‍ട്രി). മറ്റ് ഭാരവാഹികള്‍ മുന്‍ സെക്രട്ടറി റോണി ജേക്കബ് (ലണ്ടന്‍) സണ്‍ഡേ സ്കൂള്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍, മുന്‍ ജോ. സെക്രട്ടറി റജി മാണിക്കുളം (ബ്രിസ്റ്റോള്‍) മലങ്കര കത്തോലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) നാഷണല്‍ കോര്‍ഡിനേറ്റര്‍, ഷാജി കൊറ്റിനാട്ടു (ഗ്ലാസ്ഗോ) പിതൃ വേദി & ഏം സി എ നാഷണല്‍ കോര്‍ഡിനേറ്റര്‍, സോസാമ്മ വര്‍ഗ്ഗീസ് (ഗ്ലാസ്ഗോ) മാതൃ വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍, നൈനാന് സാമുവേല്‍ (മാഞ്ചെസ്റ്റര്‍) ലീഗല്‍ അഡ്വവസ്സര്.
സീറോ മലങ്കര കത്തോലിക്കാ സഭയുടെ 2-ാം നാഷണല്‍ കണ്വന്ഷന് ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റ്റര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടും. മലങ്കര കത്തോലിക്കാ സഭയുടെ തലവനൂം പിതാവും ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര് ബസേലീയസ് ക്ലീമീസ് കത്തോലിക്കാ ബാവ, യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. റവ.ഫാ. ഡാനിയേല്‍ കുളങ്ങര ജനറല്‍ കണ്‍വീനര്‍, ജോബി വര്‍ഗ്ഗീസ് ജോ. കണ്‍വീനര്‍ ആയ ആഘോഷക്കമ്മറ്റിക്ക് രൂപം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല