സ്വന്തം ലേഖകന്‍: മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടി, ഇനി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടെ ഓഫീസില്‍ നിന്ന്. ഈ മാസം മുപ്പതുവരെ അത്യാവശ്യ സേവനങ്ങളള്ക്കായുള്ള മൂന്നു ജീവനക്കാരെ മാത്രം മലപ്പുറത്തെ ഓഫിസില്‍ നിലനിര്‍ത്തി മറ്റു പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റി. ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് മലപ്പുറം ഓഫിസിനെ കോഴിക്കോട്ടെ ഓഫിസില്‍ ലയിപ്പിക്കുന്നത്.
പ്രവാസികളുടെ എണ്ണത്തില്‍ മുന്നിലുള്ള മലപ്പുറം ജില്ലക്കായി 2006 ലാണ് പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഓഫിസുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ മലപ്പുറം ഓഫിസിനെ കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ചത്.
പാസ്പോര്‍ട്ട് ഓഫിസിലെ സാധനങ്ങളെല്ലാം കോഴിക്കോട്ടെ ഓഫിസില്‍ എത്തിച്ചു. പാസ്പോര്‍ട്ട് സേവാ കേന്ദ്രം മലപ്പുറത്ത് പ്രവര്‍ത്തനം തുടരും. പാസ്പോര്‍ട്ടിനായുള്ള അപേക്ഷകള്‍ ഇവിടെ നല്കാന് കഴിയും. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ കോഴിക്കോട്ടെ ഓഫിസിനെ തന്നെ ആശ്രയിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല