![](https://www.nrimalayalee.com/wp-content/uploads/2019/07/rape-main.jpg)
സ്വന്തം ലേഖകൻ: മലപ്പുറത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കുറ്റം സമ്മതിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പതിനഞ്ചുകാരനെ പിടികൂടിയത്. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു.പിടിയിലായ പ്രതി പെൺകുട്ടിയുടെ അതേ നാട്ടുകാരനാണെന്ന് എന്ന് പോലീസ് വ്യക്തമാക്കി.
താടിയും മീശയും ഇല്ലാത്ത ആളാണ് ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു അക്രമിയെ കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. 21 കാരിയായ പെൺകുട്ടിയെയാണ് വിദ്യാർത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
വാഴത്തോട്ടത്തിലൂടെ ഒറ്റയ്‌ക്ക് നടന്നുവരുന്നതിനിടെയായിരുന്നു പെൺകുട്ടിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ മറഞ്ഞിരിക്കുകയായിരുന്ന 15 കാരൻ പെൺകുട്ടിയെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇത് ശക്തമായി ചെറുത്തു. തുടർന്ന് പെൺകുട്ടിയെ 15 കാരൻ കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല