1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015

സ്വന്തം ലേഖകന്‍: വിമാനഭാഗം മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു, കണ്ടെടുത്തത് രണ്ടര മീറ്ററോളം നീളമുള്ള ഭാഗം. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാകാണ് ഇന്ത്യന്‍ മഹാസുദ്രത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ വിമാനഭാഗം കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിങ് വിമാനത്തിന്റേതു തന്നെയെന്നു സ്ഥിരീകരിച്ചത്. കാണാതായി 17 മാസങ്ങള്‍ക്കു ശേഷം കണ്ടെത്തിയ ഭാഗം ബോയിങ് 777 വിമാനത്തിന്റേതു തന്നെയാണെന്ന് ഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബെയ്ജിങിലേക്കുള്ള യാത്രയ്ക്കിടെ 2014 മാര്‍ച്ച് എട്ടിനു കാണാതായ വിമാനത്തിന്റെ ഭാഗം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ തീരത്ത് ഫ്രാന്‍സിന്റെ അധീനതയിലുള്ള റീയൂണിയന്‍ ദ്വീപിലെ ബീച്ചില്‍ കണ്ടെടുത്തത്. രണ്ടര മീറ്ററോളം നീളമുള്ള ഭാഗമാണ് കണ്ടെത്തിയത്. ഫ്രഞ്ച് സൈന്യത്തിന്റെ കീഴിലുള്ള ബലാമയിലെ എയ്‌റോനോട്ടിക്കല്‍ ഫെസിലിറ്റി സെന്ററിലാണ് വിമാനച്ചിറകിന്റെ ഭാഗമായ ഫ്‌ലാപെറോണ്‍ ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം വിമാനം കാണാതായ സ്ഥലം എന്ന നിഗമനത്തില്‍ ഓസ്‌ട്രേലിയന്‍ സംഘം തിരച്ചില്‍ നടത്തിയ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നു ഏകദേശം 3700 കിലോമീറ്റര്‍ അകലെയാണ് റീയൂണിയന്‍ ദ്വീപ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.