സ്വന്തം ലേഖകൻ: മക്കളെ കാണാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ മലയാളി ലെസ്റ്ററില്‍ അന്തരിച്ചു. ചെന്നെയില്‍ സ്ഥിരതാമസമാക്കിയ റിട്ട. സിവില്‍ സപ്‌ളൈസ് ജീവനക്കാരനായിരുന്ന രാമകൃഷ്ണ പണിക്കര്‍ (68) ആണ് അന്തരിച്ചത്. ലെസ്റ്ററില്‍ താമസിക്കുന്ന അനിത റാം പണിക്കര്‍, പീറ്റര്‍ബോറോയില്‍ താമസിക്കുന്ന കേശവി റാം പണിക്കര്‍ എന്നിവരെ സന്ദര്‍ശിക്കുന്നതിനായാണ് രാമകൃഷ്ണ പണിക്കര്‍ എത്തിയത്.
2022 ഏപ്രിലില്‍ യുകെയില്‍ എത്തിയതിന് ശേഷമാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സ തുടരുന്നതിനായി സന്ദര്‍ശക വീസയുടെ കാലാവധി നീട്ടിയിരുന്നു. ചികിത്സയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ലെസ്റ്ററിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണപണിക്കര്‍ ഓഗസ്റ്റ് 30 ന് പുലര്‍ച്ചെ 12.55 നാണ് മരിച്ചത്.
പരേതയായ പാര്‍വതിയമ്മയാണ് ഭാര്യ. മരുമകന്‍: ഗോകുല കൃഷ്ണന്‍ (പീറ്റര്‍ബോറോ).സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ലെസ്റ്ററിലെ ഗ്രേറ്റ് ഗ്ലെന്‍ ക്രിമിറ്റോറിയത്തില്‍ വെച്ച് സംസ്‌കാരം നടക്കും. സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 മുതല്‍ പൊതു ദര്‍ശനവും തുടര്‍ന്ന് വൈകിട്ട് 4.15 ന് സംസ്‌കാരച്ചടങ്ങും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല