1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2021

സ്വന്തം ലേഖകൻ: നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരം നെടുമുടി വേണു അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ കൂടിയായിരുന്നു നെടുമുടി വേണു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് പതിറ്റാണ്ടുകളിലേറെയായി സിനിമാ ലോകത്തുള്ള അദ്ദേഹം സിനിമകളിൽ ഇപ്പോഴും സജീവമായിരുന്നു.

അടുത്തിടെ അദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സ തേടുകയും ചെയ്യിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിൻറെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നെടുമുടി സ്വദേശിയായ അദ്ദേഹം നാടകലോകത്ത് നിന്നാണ് സിനിമയിലെത്തിയത്.

ഒരു സുന്ദരിയുടെ കഥ, തമ്പ്, തകര എന്നീ സിനിമകളിലൂടെയാണ് സിനിമാലോകത്ത് സജീവമായത്. ഹിസ് ഹൈനസ് അബ്‍ദുള്ള, മാർഗ്ഗം, മിനുക്ക് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിൻ്റെ ജനനം.

മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുള്ള അഭിനേതാവാണ് നെടുമുടി വേണു. മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമായത് കുടുംബത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെ തന്നെയാണ്. അച്ഛനും അപ്പൂപ്പനും അമ്മാവനും സഹോദരനും മണവാളനും കൂട്ടുകാരനും എന്തിനേറെ ഹാസ്യകഥാപാത്രങ്ങളും വില്ലനിസവും വരെ ഈ കൈകളിൽ സുഭദ്രമായിരുന്നു.

ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള വളരെ ചുരുക്കം നടന്മാരിലൊരാൾ കൂടിയായിരുന്നു നെടുമുടി വേണു. നായകനായും സഹനടനായും വില്ലനായും കോമഡി നടനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ വിരലിൽ എണ്ണാനാകുന്നതല്ല, പുതിയ കാലത്തിൻ്റെ പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങൾക്കൊപ്പവും നെടുമുടി വേണു മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.