സ്കോട്ടിഷ് എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച അത്ഭുത കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. ബുദ്ധിരാക്ഷസനായ ഈ കുറ്റാന്വേഷകനെ പിന്നീട് ലോകം ഏറ്റെടുത്തു. അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി പിന്നീട് എത്രയെത്ര കഥകള്‍, സിനിമകള്‍. ലോകത്തിലെ മിക്ക ഭാഷകളിലും ഷെര്‍ലക് ഹോംസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സിനിമകളുണ്ടായി.
മലയാളത്തില്‍, സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ എസ് എന്‍ സ്വാമി രൂപകല്‍പ്പന ചെയ്തപ്പോള്‍ അതിന് ഷെര്‍ലക് ഹോംസിന്‍റെ സ്വഭാവ വിശേഷങ്ങള്‍ വന്നത് സ്വാഭാവികം. ത്രില്ലര്‍ എഴുത്തുകാരെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രമാണല്ലോ ഹോംസ്.
അനൂപ് മേനോന്‍ ഒരു ത്രില്ലറിന്‍റെ രചനയിലാണ്. സിനിമയുടെ പേര് ‘ഷെര്‍ലക് ഹോംസ്’. സംവിധാനം അജി ജോണ്‍. ഒരു കുറ്റാന്വേഷണ കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് അനൂപ് ശ്രമിക്കുന്നത്. ഈ ചിത്രത്തില്‍ ഷെര്‍ലക് ഹോംസിനെ അവതരിപ്പിക്കുക ആരായിരിക്കും എന്നതിനെപ്പറ്റി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഒരു കഥാപാത്രത്തെ അനൂപ് തന്നെ അവതരിപ്പിക്കും.
അജി ജോണ്‍ ഇപ്പോല്‍ ‘നമുക്ക് പാര്‍ക്കാന്‍…’ എന്ന സിനിമയുടെ തിരക്കിലാണ്. ഈ ചിത്രത്തിലെ നായകന്‍ അനൂപ് മേനോന്‍ തന്നെയാണ്. ഇതിന് മുമ്പ് ‘നല്ലവന്‍’ എന്ന സിനിമയാണ് അജി സംവിധാനം ചെയ്തത്. അത് പരാജയപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല