ജെസലി തടത്തില്‍
നാപോളി: ഇറ്റലിയിലെ മലയാളി അസോസിയേഷന്‍ നപോളിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കാപോ ഡി മോണ്ടോ ഗ്രൗണ്ടില്‍ വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം പ്രിന്‍സ് ഉപ്പച്ചന്‍ നിര്‍വഹിച്ചു.
മലയാളി അസോസിയേഷന്‍ സെക്രട്ടറി മനോജ് തിരുവനതപുരം ആദ്യ വിസില്‍ മുഴക്കി മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജന്മനാടിന്റെ ആവേശം വാനോളം ഉയര്‍ത്തിയ വടം വലി മത്സരത്തില്‍ ഫ്രെണ്ട്സ് നാപോളി ഒന്നാം സമ്മാനം നേടി. വിയ റോമ എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെനാല്‍ടി ഷൂട്ട് ഔട്ടില്‍ ഫ്രണ്ട്സ് നാപോളി ഒന്നാം സ്ഥാനവും -നാപോളി ടൈഗേഴ്സ് രണ്ടാം സ്ഥാനവും നേടി. മനോജ് കൊല്ലം ,സുനീഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സെപ്റ്റംബര്‍ 16 -ന് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയും.
പുന്നക്ക പെറുക്കല്‍ , സുന്ദരിക്ക് പൊട്ടു കുത്തല്‍ , ബോള്‍ പാസ്സിംഗ് എന്നി മത്സരങ്ങളും ഉണ്ടായിരുന്നു. ബിജു ജോസഫ് ,സുബിഷ് മുണ്ട്ടയില്‍ ,ബിന്ദു സാബു, പ്രിയന്‍ കോട്ടപ്പുറം, ജെസലിതടത്തില്‍ , മനോജ് നീലേശ്വരം, സിജോ, ജോണ്‍സന്‍ കല്ലുംപുറം, പ്രവീണ്‍ , മേജിന്‍, ഷിജോ, ഷാജന്‍ പാലാട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല