നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി അബൂദാബിയില്‍ വാഹനം ഇടിച്ച് മരിച്ചു. പയ്യോളി സ്വദേശിയായ മാടായി മൊയ്‌തീന്‍ (65) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്‌ച നാട്ടിലേക്കു തിരിക്കാനിരിക്കെയാണ് മൊയ്‌തീന്‍ അപകടത്തില്‍ പെട്ടത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. നാട്ടിലേക്കു പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറപ്പെട്ടപ്പോഴാണ് മൊയ്‌തീന്‍ അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു.
കഴിഞ്ഞ നാല് ദശാബ്ദത്തോളമായി മൊയ്‌തീന്‍ യുഎഇയില്‍ ജോലി നോക്കുകയായിരുന്നു. നാല്‌പതു വര്‍ഷത്തെ നീണ്ട പ്രവാസ ജീവിതം മതിയാക്കിനാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങിയതായിരുന്നു ഇയാള്‍. വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും എല്ലാം യാത്ര പറഞ്ഞതിനു ശേഷമാണ് മൊയ്‌തീന്‍ ഷോപ്പിങ്ങിനായി തിരിച്ചത്.
നാട്ടിലേക്കു കൊണ്ടു പോകാനുള്ള എല്ലാ സാധനങ്ങളും പാക്ക് ചെയ്‌തു കഴിഞ്ഞിരുന്നു. എന്തോ ചെറിയ ഒരു സാധനം വാങ്ങാന്‍ വേണ്ടിയാണ് ഇയാള്‍ പുറപ്പെട്ടത്. ഷോപ്പിങ്ങിനു പോയ മൊയ്‌തീന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന സുഹൃത്തുക്കളും ബന്ധുക്കളും അബുദാബി മുഴുവന്‍ തിരഞ്ഞു.
വ്യാഴാഴ്‌ച മരിച്ച മൊയ്‌തീന്റെ മരണ വാര്‍ത്ത സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്നത് ശനിയാഴ്‌ച മാത്രമാണ്. മൊയ്‌തീന്റെ മൃതദേഹം ഞായറാഴ്‌ച നാട്ടിലേക്കു അയച്ചു. ഭാര്യയും ആറു മക്കളും ഉണ്ട് മൊയ്‌തീന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല