തൊടുപുഴ കരിമണ്ണൂര്‍ നെയ്യശേരി വയലില്‍ ജോസിന്റെ ഏകമകനും നേഴ്‌സിങ് വിദ്യാര്‍ഥിയുമായ ജോബിന്‍ (25) ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്‌ച ഉച്ചയ്‌ക്ക് മൂന്നിന് സിഡ്‌നിയിലാണ് അപകടം. സുഹൃത്തുക്കളായ മറ്റുമൂന്നുപേര്‍ക്കൊപ്പം സിഡ്‌നിയിലെ പെന്റിത്തില്‍ ബാര്‍ബര്‍ അവന്യു റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാഹനം ജോബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ജോബിന്‍ മരിച്ചു.
മെല്‍ബണില്‍ മൂന്നു മാസത്തെ അഡാപ്‌റ്റേഷന്‍ കോഴ്‌സിന് പഠിക്കാന്‍ ഒരുമാസം മുമ്പാണ് ജോബിന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ജോബിന്റെ മാതൃസഹോദരന്‍ ടോമിയും കുടുംബവും സിഡ്‌നിയിലുണ്ട്. ഇവര്‍ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു. ജോബിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല