കെന്റില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.കെന്റ് മലയാളികള്‍ക്കിടയില്‍ നാഥന്‍ എന്നറിയപ്പെടുന്ന കൊല്ലം സ്വദേശിയായ രവീന്ദ്രനാഥന്‍ പിള്ള (59 ) യാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കെന്റ് പെംബുറി ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞത്.ഹൃദയാഘാതമാണ് മരണകാരണം.പെംബുറി ഹോസ്പ്പിറ്റലിലെ കാറ്ററിംഗ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ജി പി സെന്ററിലേക്ക് പോകും വഴി നാഥന്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇരുപത് മിനിട്ടിനുള്ളില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ രവീന്ദ്രനാഥന്‍ ഇരുപതു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം എട്ടു വര്‍ഷം മുന്‍പാണ് യു കെയില്‍ എത്തിയത്.ലണ്ടനിലെ കേരള ഗ്രൂപ്പ് ഓഫ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാഥന്‍ ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം.വിവാഹിതയായി ദുബായിയില്‍ താമസിക്കുന്ന മൂത്ത മകളുടെ പ്രസവാനന്തര പരിചരണത്തിനായി ഭാര്യാ ദുബായിലാണ്.അധ്യാപികയായ രണ്ടാമത്തെ മകള്‍ അവിവാഹിതയാണ്.കഴിഞ്ഞയാഴ്ച നടന്ന കെന്റിലെ ഓണാഘോഷങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല