പ്രസവത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്ന മലയാളി വിദ്യാര്‍ഥിനി ലണ്ടനില്‍ മരിച്ചു.എം.ബി.എ വിദ്യാര്‍ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ലിബി ഷാനുവാണ്(27) ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇന്നുച്ചയോടെ മരണമടഞ്ഞത്.പത്തു ദിവസം മുന്‍പാണ് ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍വച്ച് സിസേറിയനിലൂടെ ലിബിയ്ക്ക് ആണ്‍കുട്ടി പിറന്നത്.തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത ലിബിയെ ശക്തമായ പനി ശക്തമായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പനിയും ശ്വാസതടസ്സവും കൂടി ന്യുമോണിയ ബാധിച്ച ലിബി കഴിഞ്ഞ ആറു ദിവസമായി വെന്റിലേറ്ററിലായിരുന്നു.പള്‍മറി എംബോളിസവും ന്യൂമോണിയയും ബാധിച്ച ലിബിയുടെ കിഡ്നിയുടെപ്രവര്‍ത്തനം തകരാറിലാവുകയായിരുന്നു. ഇന്ന് രാവിലെ രോഗം വഷളാവുകയുംഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഒരു വര്‍ഷം മുമ്പ് സ്റ്റുഡന്റ് വീസയില്‍ എം.ബി.എ പഠിക്കാന്‍ എത്തിയതായിരുന്നു ലിബി. തുടര്‍ന്ന് ഭര്‍ത്താവും ഡിപ്പെന്‍ഡന്റ് വീസയില്‍ എത്തി ക്രോയിഡോണില്‍ താമസിച്ചുവരികയായിരുന്നു. കെ.എഫ്.സി.യിലാണ് ലിബി ജോലി ചെയ്തിരുന്നത്.ഭര്‍ത്താവ് ഷാനു കോതമംഗലം സ്വദേശിയാണ്.ലിബിയുടെ മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. ലിബിയുടെ അകാല നിര്യാണത്തില്‍ എന്‍ ആര്‍ ഐ മലയാളി ടീം അനുശോചനം രേഖപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല