ലണ്ടനടുത്ത് ഹോണ്‍ ചര്‍ച്ചില്‍ 32 കാരിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു. ഹോണ്‍ചര്‍ച്ച് ആര്‍ഡലി ഗ്രീന്‍ റോഡില്‍ താമസിയ്ക്കുന്ന ഡോ. പി.എ.ജോസെഫിന്റെയും ലീലാമ്മ ജോസഫിന്റേയും മകളായ ഡോക്റ്റര്‍ ജിസ്മ എലിസബത്ത് ജോസഫാണ് ജൂണ്‍ അഞ്ചാം തീയതി തിങ്കളാഴ്ച ഗാര്‍ഡനില്‍ പുല്ലു വെട്ടുന്നതിനിടയില്‍ കാല്‍വഴുതിവീണ് തലയ്ക്കു പരിക്കേറ്റ് മരണമടഞ്ഞത്.ചെംസ്ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് റെജിസ്ട്രാറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ജിസ്മ.
കോട്ടയം ജില്ലയിലെ ആര്പ്പൂക്കരയ്ക്കടുത്തുള്ള പുത്തന്പറമ്പാണ് ജിസ്മയുടെ മാതാപിതാക്കളുടെ സ്വദേശം.വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ ജോസഫിന്റെ കുടുംബം നാളുകളായി ഹോണ്‍ചര്‍ച്ചില്‍ ആണ് താമസിയ്ക്കുന്നത്. ജോബിള്‍, ജുബിന്‍ എന്നിവരാണ് ജിസ്മയുടെ സഹോദരങ്ങള്‍.
ജൂണ്‍ 14 വ്യാഴാഴ്ച രാവിലെ 11 . 30 – ന് ജിസ്മയുടെ മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും,തുടര്‍ന്ന് ഹോണ്‍ചര്‍ച്ച് സെന്റ് മേരിസ് ചര്‍ച്ചില്‍ അന്ത്യ ശുശ്രൂഷകളും അപ്മിനിസ്റ്റര് സെമിത്തേരിയില്‍ സംസ്ക്കാരവും നടക്കും
വീട്ടിലേക്കുള്ള വിലാസം Ardleigh Green Road, Hornchurch, Essex RM11 2LW
പള്ളിയുടെ വിലാസം St. Mary’s Mother of God Church, Hornchurch, Essex, RM12 4TF.
സെമിത്തേരിയുടെ വിലാസം Upminster Cemetery, Ockendon Road, Upminster, RM14 2UY.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല