സ്വന്തം ലേഖകൻ: അമേരിക്കന്‍ കോടീശ്വരന്‍ ജറെഡ് ഐസക്മാന്‍ പ്രഖ്യാപിച്ച ബഹിരാകാശ യാത്രാസംഘത്തില്‍ മലയാളിയായ അന്ന മേനോനും. കഴിഞ്ഞ വര്‍ഷം സ്വകാര്യബഹിരാകാശ സംഘത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ആളാണ് ഐസക്മാന്‍. ഇന്ത്യന്‍ വംശജനായ ഫിസിഷ്യന്‍ അനില്‍മേനോന്റെ ഭാര്യയാണ് സ്‌പെയിസ് എക്‌സ് എന്‍ജിനീയര്‍ അന്നാ മേനോന്‍.യാത്രയുടെ പ്രധാനദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അന്ന മേനോനാണ്.
ക്രൂ ഓപ്പറേഷന്‍, മിഷന്‍ ഡയറക്ടര്‍, ക്ര്യൂ കമ്മ്യൂണിക്കേറ്റര്‍ എന്നീ നിലകളില്‍ അന്നമേനോന്‍ പ്രവര്‍ത്തിക്കും. അമേരിക്കന്‍ കമ്പനിയായ ഷിഫ്റ്റ്4ന്റെ സ്ഥാപകനും സിഇഓയുമാണ് ഐസക്മാന്‍. പോളാരിസ് പ്രോഗ്രാം എന്നപേരിലുള്ള ബഹിരാകാശ യാത്ര മനുഷ്യന്റെ അതിവേഗം വളരുന്ന ബഹിരാകാശയാത്രാ കഴിവുകളെ ഈ രീതിയില്‍ ഉപയോഗിക്കാനുള്ള ആദ്യശ്രമമായി കാണുന്നു.
പോളാരിസ് ഡോണ്‍ എന്ന പേരിലുള്ള ബഹിരാകാശ യാത്രാദൗത്യം വൈകാതെയുണ്ടാകും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ 2022 അവസാനത്തോടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ കാര്യങ്ങള്‍ പോളാരിസ് ഡോണ്‍ മിഷന്‍ ലക്ഷ്യമിടുന്നുണ്ട്.
ദൗത്യപൂര്‍ത്തീകരണത്തിന് പരസ്പരം അറിയുന്നവരും വിശ്വാസവും കഴിവും ഉള്ളവര്‍ വേണമെന്നതിനാല്‍ അത്തരത്തിലുള്ളവരെയാണ് ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അന്ന മേനോന്‍ ദൗത്യസംഘത്തിലെ സ്‌പെഷലിസ്റ്റും മെഡിക്കല്‍ ഓഫിസറുമാണ്. നേരത്തെയുള്ള പ്രവര്‍ത്തന മികവുകൊണ്ടാണ് അന്നയെ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
ഡമോ-2, ക്ര്യൂ-1, സിആര്‍എസ്-22, സിആര്‍എസ്-23. എന്നി ദൗത്യങ്ങളില്‍ മിഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു. സ്‌പെയ്‌സ് എക്‌സിനു പുറമെ നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ബയോമെഡിക്കല്‍ ഫ്‌ളൈറ്റ് കണ്‍ട്രോളറായി ഏഴുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല