സ്വന്തം ലേഖകന്‍: ന്യൂജഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി ശാസ്ത്രജ്ഞനും കുടുംബവും മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായ ഡോ. വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര എന്നിവരാണു കൊല്ലപ്പെട്ടത്. ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയില്‍ എത്തിയത്.
ഫാം റോഡിലുള്ള ഹിത്സ്‌ബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ നാല് അപ്പാര്‍ട്ട്‌മെന്റുകളാണ് അഗ്‌നിക്കിരയായത്. രണ്ടാം നിലയിലാണു ബാബു ദാമോദരനും കുടുംബവും താമസിച്ചിരുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റിലെ ബെഡ് റൂമില്‍ നിന്നാണു തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അതിവേഗം തീ മറ്റു അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് പടരുകയായിരുന്നു.
ഡോ. വിനോദ് ദാമോദരന്‍ ബയോ മെഡിക്കല്‍, പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്.ശാസ്ത്രരംഗത്തു വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഡോ. വിനോദിന്റെ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കള്‍ ചേര്‍ത്തലയിലാണ് താമസം. തിരുവല്ല വളഞ്ഞവട്ടം സ്വദേശിയാണ് ശ്രീജ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല